Friday, April 6, 2012

Coincidence

ഈ മഹാനഗരത്തില്‍ സ്ഥലംമാറി വന്നിട്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് ഈ കാര്യം ഞാന്‍ ആദ്യമായി ശ്രദ്ധിച്ചത് . എനിക്ക് ഇവിടെ പരിചയമുള്ള ആരുമില്ലായിരുന്നു. അതിനാല്‍ ശ്രീമതിയെയും കുട്ടിയേയും നാട്ടില്‍ കൊണ്ടുപോയി വിട്ടു.സാവധാനം ഒരു വീട് കണ്ടുപിടിച്ചിട്ട് അവരെ കൊണ്ടുവരാനായിരുന്നു പ്ലാന്‍ .

വീടിനെപറ്റി സഹപ്രവര്ത്തടകരോട് പറഞ്ഞപ്പോള്‍ ഗോലട്കര്ക്ക് എന്നെ സഹായിക്കാന്‍ കഴിയും എന്ന്‍ അറിഞ്ഞു .ഗോലട്കര്‍ ഞങ്ങളുടെ ഹെഡ് ക്ലാര്ക്ക്ു ആയിരുന്നു. കണ്ടാല്‍ ഏതാണ്ട്ട് എന്റെ പ്രായം . പൊക്കം കുറവ് . നല്ല വെളുത്ത നിറം . ഉണ്ട കണ്ണ; തത്ത ചുണ്ടന്‍ മുക്ക്‌ . ഇരു ചെവിയിലും വളര്ന്നല നില്ക്കു ന്ന രോമങ്ങള്‍;. സദാ ചിരിക്കുന്ന ചുണ്ടുകള്‍. ആള്‍ പരോപകാരിയാണ് എന്ന് സഹപ്രവര്ത്ത്കരില്‍ നിന്നും അറിഞ്ഞു. അതിനാല്‍ ഞാന്‍ എന്റെ ആവശ്യം ഗോലടകരെ അറിയിച്ചു . അന്വേഷിച്ച് രണ്ടു ദിവസങ്ങള്ക്ക കം വിവരം പറയാം എന്ന് പറഞ്ഞു.പിറ്റേ ദിവസം ശനിയാഴ്ച ആയിരുന്നു .അന്ന് ഞങ്ങള്ക്ക്ശ ഉച്ച വരെ ഓഫിസില്‍ ജോലിചെയ്താല്‍ മതി . ഞായറാഴ്ച്ച ഗോരഗോണ്‍ സ്റ്റേഷനില്‍ ബുക്കിംഗ് കൌന്ടരിനടുത്ത്ത് പത്ത് മണിക്ക് ചെല്ലാന്‍ ഗോലട്കര്‍ പറഞ്ഞു . അയാളുടെ അമ്മാവന്റെ വിടിനടുത്ത് ഒരു വീട് വാടകക്ക് കിട്ടാന്‍ സാദ്ധ്യത ഉണ്ട്ട് എന്നാണ് പറഞ്ഞത് .

അന്ന് വൈകുന്നേരം ലോഡ്ജില്‍ ചെന്നപ്പോള്‍ എനിക്ക് നല്ല കുളിര് തോന്നി . രണ്ട്ട് ദിവസം ആയി ജലദോഷവും ഉണ്ടായിരുന്നു . വെള്ളവും കാറ്റും മാറിയത കൊണ്ടായിരിക്കാം എന്ന് വിചാരിച്ച് ഞാന്‍ കാര്യമാക്കിയില്ല രാത്രി ആയപ്പോള്‍ മേല് വേദനയും പനിയും കാരണം കിടന്നുപോയി . അതിനാല്‍ രാവിലെ ഗോരെഗോണില്‍ പോകാന്‍ സാധിച്ചില്ല
രണ്ട്ട് ദിവസം കഴിഞ്ഞു ഞാന്‍ ഓഫിസില്‍ ചെന്നപ്പോള്‍ ഗോലട്കരും രണ്ട്ട് ദിവസമായി വന്നിട്ട് എന്ന്‍അറിഞ്ഞു.. വന്നപ്പോള്‍ ഞാന്‍ സ്റ്റേഷനില്‍ ഞായറാഴ്ച വരാന്‍ സാധിക്കാത്ത കാര്യം പറയുന്നതിന് munpe പുള്ളിക്കാരനും പനിയായി കിടപ്പയതിനാല്‍ വരാന്‍ സാധിച്ചില്ല എന്ന്‍ അറിയാന്‍ കഴിഞ്ഞു . അന്ന്‍ ഇത് വെറും യാദൃചികം ആയിട്ടെ ഞാന്‍ കണക്കാക്കിയുള്ള്.

ഒരാഴ്ചക്കുള്ളില്‍ എനിക്ക് ഗോരെഗോണില്‍ തന്നെ ഒരു വിട് ഏര്പ്പാടാക്കിതന്നു. ഇത് ഗോലട്കരിന്റെവിടിനു വളരെ അടുത്തായിരുന്നു . ഞാന്‍ ദേവിയെയും കുട്ടിയേയും വിട്ടില്‍ നിന്നും അവളുടെ അനിയനോടൊപ്പം വരുത്തി . ഞായറാഴ്ചകളില്‍ ഗോലട്കര്‍ ഭാര്യ സമേതം ചിലപ്പോള്‍ വിട്ടില്‍ വരാറുണ്ടായിരുന്നു . എനിക്ക് വീട് കണ്ടു പിടിച്ച് തന്നതിനാല്‍ ഒരു കിഴുദ്യോഗസ്തനോടെന്ന നിലയ്ക്കല്ല ഞാന്‍ അയാളോട് പെരുമാറിയിരുന്നത് . പോരാത്തതിന് ഇന്ദു തായി ദേവിക്ക് ഒരു സഹായവുമായിരുന്നു

ഗോലട്കര്ക്ക് വിവാഹപ്രായമെത്തിയ ഒരു അനിയത്തി ഉണ്ടായിരുന്നു . ആ കുട്ടിക്ക് പല ആലോചനകളും വന്നിരുന്നെങ്കിലും എല്ലാം അലസിപിരിയുമായിരുന്നു .ഇതേ പ്രായത്തില്‍ എനിക്കും ഒരു അനിയത്തി ഉണ്ട്ട് . ഈ കാര്യത്തില്‍ ഞങ്ങള്‍ തുല്യ ദു:ഖിതരയിരുന്നു . ഒരു ദിവസം ഓഫിസില്‍ വച്ച് വളരെ സന്തോഷത്തോടെ അനിയത്തിയുടെ വിവാഹം ഉറപ്പിച്ച കാര്യം എന്നോട് പറഞ്ഞു .ചെക്കന്‍ ഇവിടെ മന്ത്രാലയത്തിലാണ് ജോലി . ഇതറിഞ്ഞ അഞ്ചാം
ദിവസം എന്റെ അനിയത്തിക്കും ഒരു കല്യാണ ആലോചന വന്നു . ആ പയ്യനും സെക്രെട്ടരിയെറ്റില്‍ ജോലി . നാട്ടില്നി്ന്നും ജേഷ്ടന്റെ അനുകുല മറുപടി ലഭിച്ചതിനാല്‍ രമണിയുടെ കല്യാണവും ഞങ്ങള്‍ ഇവിടെവച്ചു നടത്തി . അപ്പോഴും ഞാന്‍ ഇത് ഒരു കൊയിന്സിടന്സ് ആയിട്ടെ കണക്കാക്കിയുള്ള് .


കഴിഞ്ഞ മാസം ഞങ്ങളുടെ ഇവിടുത്തെ ബ്രാഞ്ച് മാനേജര്ക്ക്ി സ്ഥലം മാറ്റം കിട്ടി . അയാള്‍ കല്ക ട്ടക്ക് പോയി .എനിക്ക് അവിചാരിതമായി ബ്രാഞ്ച് മാനേജരായി പ്രമോഷന്‍ കിട്ടി . കേട്ടാല്‍ ആശ്ചര്യം തോന്നും . ഞങ്ങളുടെ ഒരു ജൂനിയര്‍ ഓഫിസര്‍ ഒരു കാര്‍ അപകടത്തില്‍ പെട്ട് മരണമടഞ്ഞതിനാല്‍ ഗോലട്കര്ക്കും ഏതാണ്ട് ഇതേ സമയം പ്രമോഷന്‍ കിട്ടി . അപ്പോള്‍ എനിക്ക് ശരിക്കും ബോദ്ധ്യമായി ഞങ്ങളുടെ രണ്ടുപേരുടെയും ജിവിത ഗതി ഒരേ ചാലില്‍ കൂടെ ആണ് ഒഴുകുന്നത് എന്ന്‍ .

ഗോലട്കരുറെ ജിവിതത്തില്‍ ഉണ്ടാകുന്ന ഉയര്ച്ച്കള്‍ എല്ലാം എന്റെ ജിവിതത്തിലും ഉടനെ ഉണ്ടാകുന്നു . ദേവി ആദ്യമേ ഇത് പറഞ്ഞപ്പോള്‍ ‍ എനിക്ക് ചിരിക്കാനാണ് തോന്നിയത് . ഞാന്‍ ഇത് വെറും യാദൃശ്ചിക സംഭവമായിട്ടാണ് കണക്കാക്കിയിരുന്നത്. ഇപ്പോള്‍ എനിക്ക് സമ്മതിക്കാതെ തരമില്ലന്നായി .

ഇന്ന് രാവിലെ ഞാന്‍ ഓഫിസില്‍ വന്നപ്പോള്‍ , ഇയിടെ എന്നില്‍ ഉണ്ടായ ജിഞാസയാല്‍ ഗോലടകരെ പറ്റി അന്വേഷിച്ചപ്പോള്‍ വന്നിട്ടില്ല എന്ന് അറിയാന്‍ കഴിഞ്ഞു . ഏതാണ്ട് ഉച്ചക്ക് എനിക്ക് ഒരു ഫോണ് വന്നു, ഗോലട്കര്‍ രാവിലെ പത്തുമണിക്ക് ഹൃദയ സ്തംഭനം മൂലം മരിച്ചുപോയി, എന്ന് .