പണ്ട് ആഗലേയത്തില്‍ ബ്ലോഗ് ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ മൊഴിക്കു നന്ദി. പിന്നെ ഇതിലേക്കു വഴി കാട്ടി ആയ ജിതേഷിനും ദേവിക്കും.
ഞാന്‍ ഒരു പക്കാ ബോംബെക്കാരന്‍. അതാണു ഈ പേരിട്ടത്. നാട്ടുനടപ്പ് അനുസരിച്ച് ബോംബെ എന്നത് മുംബൈ ആക്കി .
എനിക്ക് ഈ നഗര ജീവിതത്തിലെ തിക്കിലും തിരക്കിലും നിന്നു അല്പം സ്വല്പം സമയം കിട്ടുംബോള്‍ സമകാലീന സംഭവങ്ങളോടുള്ള എന്റെ പ്രതീകരണങ്ങള്‍ / കാഴ്ച പ്പാടുകള്‍ രേഖപെടുത്താന്‍ ഒരു സ്ലേറ്റാണു ഈ ബ്ലോഗ്.
ഇന്നത്തെ പത്രത്തിലെ (ഏകണോമിക് റ്റൈംസ് മുംബൈ എടിഷ്ന്‍) ഒരു വാര്‍ത്ത. INDIA SHINING AT BOTTOM OF PYRAMID
ഇവിടെ പിരമിട് എന്ന് ഉദ്ധേശിച്ചിരിക്കുന്നത് താഴെക്കിടയിലെ വന്‍ പട്ടിണി പാവങ്ങളും അവര്‍ താങ്ങുന്ന മധ്യ വര്‍ഗവും മേലെ സുഖിച്ച് മരുവുന്ന പണക്കാരും.
വന്‍ നഗരങ്ങളില്‍ മാത്രമല്ല ചെറു നഗരങ്ങളിലും നല്ല തൊഴിലാളികളുടെ അഭാവം മൂലം അരപ്പണിക്കാരനേയും തൊഴില്‍ പരിചയം ഇല്ലാത്തവനെയും സുഖിപ്പിച്ചു നിര്‍ത്താന്‍ പാടു പെടുകയാണ്. ഇത് വിവര സാങ്കേതിക വിപ്ലവ തൊഴിലാളികളെ പറ്റിയല്ല. ദിവസക്കുലിക്ക് പണി ചെയ്യുന്ന കെട്ടിടപ്പണിക്കാരെയും മരപ്പണിക്കാരെയും പറ്റിയാണു. ഇന്നു ഇന്‍ഡ്യയില്‍ എന്തു ജോലിയും എവിടെച്ചെന്നും ചെയ്യാന്‍ സന്നദ്ധത ഉള്ളവര്‍ക്ക് ഒരിക്കലും ജീവിക്കാന്‍ മുട്ടുണ്ടാവില്ല.
നമ്മള്‍ മലയാളികള്‍ മാത്രം സര്‍ക്കാറിന്റെ ഒരു ലാവണത്തില്‍ കയറിപറ്റി ശംബളവും കിംബളവും വാങ്ങി കരങ്ങുന്ന ഫാനിന്റെ അടിയില്‍ ഇരുന്നു സുഖിക്കാന്‍ പീഎസ് സി പരീക്ഷ ഫലവും അതു കഴിഞ്ഞു പോസ്റ്റിങ്ങും കാത്തു വേഴാംബലിനെപ്പോലെ ജീവിതം പഴാക്കുന്നു.
Tuesday, June 12, 2007
Subscribe to:
Comments (Atom)