Tuesday, June 12, 2007

അങ്ങിനെ ഞാനും ഒരു മലയാളം ബ്ലോഗി ആയി......

പണ്ട് ആഗലേയത്തില്‍ ബ്ലോഗ് ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ മൊഴിക്കു നന്ദി. പിന്നെ ഇതിലേക്കു വഴി കാട്ടി ആയ ജിതേഷിനും ദേവിക്കും.
ഞാന്‍ ഒരു പക്കാ ബോംബെക്കാരന്‍. അതാണു ഈ പേരിട്ടത്. നാട്ടുനടപ്പ് അനുസരിച്ച് ബോംബെ എന്നത് മുംബൈ ആക്കി .
എനിക്ക് ഈ നഗര ജീവിതത്തിലെ തിക്കിലും തിരക്കിലും നിന്നു അല്പം സ്വല്പം സമയം കിട്ടുംബോള്‍ സമകാലീന സംഭവങ്ങളോടുള്ള എന്റെ പ്രതീകരണങ്ങള്‍ / കാഴ്ച പ്പാടുകള്‍ രേഖപെടുത്താന്‍ ഒരു സ്ലേറ്റാണു ഈ ബ്ലോഗ്.
ഇന്നത്തെ പത്രത്തിലെ (ഏകണോമിക് റ്റൈംസ് മുംബൈ എടിഷ്ന്‍) ഒരു വാര്‍ത്ത. INDIA SHINING AT BOTTOM OF PYRAMID
ഇവിടെ പിരമിട് എന്ന് ഉദ്ധേശിച്ചിരിക്കുന്നത് താഴെക്കിടയിലെ വന്‍ പട്ടിണി പാവങ്ങളും അവര്‍ താങ്ങുന്ന മധ്യ വര്‍ഗവും മേലെ സുഖിച്ച് മരുവുന്ന പണക്കാരും.
വന്‍ നഗരങ്ങളില്‍ മാത്രമല്ല ചെറു നഗരങ്ങളിലും നല്ല തൊഴിലാളികളുടെ അഭാവം മൂലം അരപ്പണിക്കാരനേയും തൊഴില്‍ പരിചയം ഇല്ലാത്തവനെയും സുഖിപ്പിച്ചു നിര്‍ത്താന്‍ പാടു പെടുകയാണ്. ഇത് വിവര സാങ്കേതിക വിപ്ലവ തൊഴിലാളികളെ പറ്റിയല്ല. ദിവസക്കുലിക്ക് പണി ചെയ്യുന്ന കെട്ടിടപ്പണിക്കാരെയും മരപ്പണിക്കാരെയും പറ്റിയാണു. ഇന്നു ഇന്‍ഡ്യയില്‍ എന്തു ജോലിയും എവിടെച്ചെന്നും ചെയ്യാന്‍ സന്നദ്ധത ഉള്ളവര്‍ക്ക് ഒരിക്കലും ജീവിക്കാന്‍ മുട്ടുണ്ടാവില്ല.
നമ്മള്‍ മലയാളികള്‍ മാത്രം സര്‍ക്കാറിന്റെ ഒരു ലാവണത്തില്‍ കയറിപറ്റി ശംബളവും കിംബളവും വാങ്ങി കരങ്ങുന്ന ഫാനിന്റെ അടിയില്‍ ഇരുന്നു സുഖിക്കാന്‍ പീഎസ് സി പരീക്ഷ ഫലവും അതു കഴിഞ്ഞു പോസ്റ്റിങ്ങും കാത്തു വേഴാംബലിനെപ്പോലെ ജീവിതം പഴാക്കുന്നു.

9 comments:

Satheesh said...

സ്വാ‍ഗതം!

തറവാടി said...

വിക്രമാ , സ്വാഗതം :)

freebird | bobinson said...

welcome to the world of Malayalam blogs. I am someone with strange attachment to Bombay. I was there when i was a kid (i don't remember) Then my dad and his brothers spend the whole life there. One day I have to visit Bombay and wander in the streets.

all the best.

http://freebird.in

എസ്. ജിതേഷ്ജി/S. Jitheshji said...

താങ്കളുടെ അറിവും പ്രതിഭയും "ബൂലോഗ" ചര്‍ച്ചകള്‍ക്ക് ഇനി വഴികാട്ടിയാകട്ടെ...ആശംസകള്‍..

Cartoonist said...

വിക്രമോര്‍വശീയം വായിച്ചു.
സുസ്വാഗതം !

ഇനി അതുതന്നെ തിരിച്ചെന്നോടു പറയൂ ....
കാരണം..

ഈയുള്ളവന്‍ ബോംബെ കണ്ടിട്ടില്ല.

സജ്ജീവ്

jyothi said...

ഹി..ആംചി മുംബയിയില്‍ നിന്നുമുളള ബ്ലോഗര്‍....ഇന്ത്യ തിളങ്ങുന്നുവോ?

Suresh said...

നമ്മള്‍ മലയാളികള്‍ മാത്രം സര്‍ക്കാറിന്റെ ഒരു ലാവണത്തില്‍ കയറിപറ്റി ശംബളവും കിംബളവും വാങ്ങി കരങ്ങുന്ന ഫാനിന്റെ അടിയില്‍ ഇരുന്നു സുഖിക്കാന്‍ പീഎസ് സി പരീക്ഷ ഫലവും അതു കഴിഞ്ഞു പോസ്റ്റിങ്ങും കാത്തു വേഴാംബലിനെപ്പോലെ ജീവിതം പഴാക്കുന്നു.........


ഇത്രയും കട്ടി വേണോ വിക്രമന്‍ ചേട്ടാ .......
ഏതായാലും ബ്ലോഗ് കലക്കി ........ബെസ്റ്റ് വിഷസ്.....

HARI VILLOOR said...

"നമ്മള്‍ മലയാളികള്‍ മാത്രം സര്‍ക്കാറിന്റെ ഒരു ലാവണത്തില്‍ കയറിപറ്റി ശംബളവും കിംബളവും വാങ്ങി കരങ്ങുന്ന ഫാനിന്റെ അടിയില്‍ ഇരുന്നു സുഖിക്കാന്‍ പീഎസ് സി പരീക്ഷ ഫലവും അതു കഴിഞ്ഞു പോസ്റ്റിങ്ങും കാത്തു വേഴാംബലിനെപ്പോലെ ജീവിതം പാഴാക്കുന്നു........."

അത് ഒരു വശം മാത്രം വിക്രമേട്ടാ... നാടു വിട്ട്‌ മറുനാട്ടില്‍ ചെന്നാല്‍ എന്തു പണിയും ചെയ്യുന്ന ഒരു സമൂഹമുണ്ട് നമുക്കിടയില്‍. പൈസക്കു വേണ്ടി, ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍, എത്ര കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറായവര്‍. അത് ജീവിതത്തിന്‍‌റ്റെ മറു വശം.

എന്തായാലും നല്ല ശൈലിയുണ്ട് എഴുത്തിന്‌...

എല്ലാവിധ ആശംസകളും....

Dr.Kanam Sankar Pillai MS DGO said...

good
go on writing
best wishes from ashes
Edgbaston UK