Friday, June 15, 2012

ചിന്ന വീട്

ചിന്ന വീട്
“വീട് ഇഷ്ടപെട്ടൊ?”
“ആരുടെയാണു ?”
“ആദ്യം ഇഷ്ടപെട്ടൊ എന്ന് പറ . ഇല്ലെൻകിൽ വേറെ നോക്കാം”
“പക്ഷെ..”
“ആദ്യം പറയൂ സ്ഥലം നിനക്ക്.....”
“വളരെ ഇഷ്ടപെട്ടു.”
“വളരെ എന്ന് പറഞ്ഞാൽ എത്ര?”
“വളരെ എന്ന് പറഞ്ഞാൽ ഒത്തിരി.. നിങ്ങളുടെയത്ര ഇഷ്ടപ്പെട്ടു”
“ഇത് നിന്റെ നാടകത്തിലെ വാചകങ്ങൾ അല്ലല്ലൊ?”
“ഇനി പറയൂ..”
“ആദ്യം ഈ പുതിയ വീട്ടിൽ....”
“---“
“എന്തു പറ്റി ചിരിക്കാൻ?”
“കണ്ണാടിയിൽ നോക്കു ലിപ്സ്റ്റിക്ക് എങ്ങിനെയാ പറ്റിയിരിക്കുന്നത് എന്ന്.”
“നീ തുടക്കുമൊ തൂവാലകൊണ്ട് ?”
“ങ്ങാ”
“എന്നാൽ ഈ വീട് നിനക്കുവേണ്ടി!”
“എനിക്ക്? എനിക്കു വേണ്ടി?”
“നിന്റെ പേരിൽ ആണു ഞാൻ  വാങ്ങിയത്.ഇനി നീ ചിറ്റമ്മയുടെകൂടെ താമസിക്കേണ്ട. പഴയത് എല്ലാം മറക്കണം നിന്റെ വിവാഹമോചനത്തിനുവേണ്ടിയാണു ഞാൻ കാത്തിരുന്നത്.”
“പക്ഷെ നിങ്ങൾ?”
“നിന്നോടുള്ള സ്നേഹത്തിൽ എന്റെ കറുത്ത പണം എല്ലാം ചിലവാക്കണമായിരുന്നു എനിക്ക്. നിന്റെ നാടകകമ്പനിക്ക് ഈ പൈസയാണു കൊടുക്കുന്നത്”
“----“
“എന്താ ഇങ്ങനെ നോക്കുന്നത് ?”
“ഇതിന്റെ എല്ലാം അർത്ഥം അനവേഷിക്കുകയാണു് ഞാൻ.”
“ഒന്ന് നീ ഒർമിക്കുക. നിന്നെ വിലക്ക് വാങ്ങാൻ നോക്കുകയല്ല ഞാൻ. നമ്മൾക്ക് രണ്ട് പേർക്കും 10-12 വയസ്സിന്റെ വ്യത്യാസം ഉണ്ട്. എനിക്ക് എന്റെ വീട്ടിൽ സന്തോഷമാണു. ഒന്നൊ രണ്ടൊ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു എൻകിൽ സുഖത്തിനു കണ്ണ് കിട്ടിയേനേ. നിന്നെ ആദ്യം കണ്ടപ്പോഴെ മനസ്സിൽ എവിടെയൊ.. എവിടെയൊ..”
“കമ്പി മുറുകിയൊ?”
“ശരിയാണു്.ഇത് സ്നേഹം കാരണമാണു്. പ്രേമത്തിനു് കണ്ണില്ല. വയസ്സേ അറിയില്ല . നിങ്ങളുടെ നാടകത്തിലെ ഹീറോയിൻ നിന്നെക്കാളും സുന്ദരിയാണു്. സമ്മതിക്കില്ലെ? പക്ഷെ എനിക്ക് അവളോട് ഒരിക്കലും അങ്ങിനെ തോന്നിയിട്ടില്ല. അവൾ വിലക്ക് വാങ്ങാൻ പറ്റിയ വസ്തു ആണ്.വില്ക്കാറുമുണ്ട് അവൾ. കുറച്ച് മണിക്കൂറുകൾക്ക്. രാത്രിമാത്രം. അവളുടെ ഭർത്താവാണു അവളെ വില്ക്കുന്നത്. പക്ഷെ ഞാൻ അങ്ങോട്ട് തിരിഞ്ഞെ ഇല്ല. എനിക്ക് നിന്റെ കൂട്ട് വ്യക്തമായി പറയാൻ അറിയില്ല. എനിക്ക് നിന്നെക്കാൾ പഠിപ്പും കുറവായിരിക്കാം.എനിക്ക് ഇത്രയെ പറയാൻ ഉള്ളു.ഇതിൽ പ്രേമമല്ലാതെ വേറെ ഒരു ഭാവനയും ഇല്ല. വിലക്ക് എടുക്കലിന്റെയൊ ഉപകാരത്തിന്റെയൊ.. നിനക്ക് ഞാൻ മുഷിഞ്ഞാൽ എപ്പോൾ വേണമെൻകിലും എന്നെ....”
“ അങ്ങിനെ പറയരുത്. പക്ഷെ .. പക്ഷെ ഞാൻ ഇത്രയും അർഹിക്കുന്നില്ല.ഇത്രയും സുന്ദരമായ ഐശ്വര്യ പൂർണമായ ജീവിതം എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല . എന്റെ സ്വപ്നങ്ങൾക്ക് പോലും ഞാൻ ഇത്ര നിറം പകർനിട്ടില്ല.”
“അരുത്. അരുത്. കണ്ണ് ഇതുപോലെ ഈറൻ ആക്കരുത്.”
“മനസ്സിൽ ചുമ്മ ഒരു ഭയം മാത്രമുണ്ട്”
“ലോകത്തെ? ആ ഭയം ലോകത്തെ അല്ല. അവനവനെ തന്നെ യാണ്. സ്വന്തം മനസാക്ഷിയെ. ചെയ്ത കാര്യത്തിൽ മനസ്സിൽ വിഷമമുണ്ടെൻകിൽ  ദയവായി എന്നോട് പറയൂ.”
“ഒരു വിഷമവുമില്ല”
“സത്യം?”
“നിങ്ങളുടെയത്ര സത്യം”
“----“
“മതി. മതി. എനിക്ക് ഇക്കിളിയെടുക്കും”
“----“
“ഇനിയും സമാധാനമായില്ലെ?”
“ഹുഹും”
“ഇനി എപ്പോൾ വരും?”
“തോന്നിയാൽ ഉടൻ”
“---“
“നീ മധുരമായി ചിരിക്കുന്നു”
“മതി. ഇന്നു രാത്രി എനിക്ക് ഷൊ ഉണ്ട് “
“പോട്ടെ?”
“പിന്നെ എന്തിനാ മണി അടിച്ചത്?”
“തോന്നി വീണ്ടും  കാണണമെന്ന്”
“പോ”
(2)
“വന്നു. വന്നു”
“ബെല്ലടിച്ചപ്പോഴെ എനിക്ക് മനസ്സിലായി നിങ്ങൾ ആയിരിക്കുമെന്ന്.  എന്താ ഇങ്ങിനെ നോക്കുന്നത്? വിശ്വാസമായില്ലെ ഞാൻ പറയുന്നത്?”
“പിന്നെ വിശ്വസിക്കാതെ?”
“എന്നാലും പക്ഷെ”
“ഉച്ചക്ക് ആഫീസിൽ ഫോൺ ചെയ്തപ്പോഴും ഞാൻ എഴ് മണിയോടെ വരാമെന്നല്ലെ പറഞ്ഞത് . ഇപ്പോൾ അത്രയെ ആയൊള്ളു.”
“പിന്നെ കഴിഞ്ഞ ഒരു മാസം മുഴുവൻ ഞാൻ കാത്തിരുന്നത് ഒന്നുമില്ലെ?. സഹിക്കാഞ്ഞിട്ടാണു് ഉച്ചക്ക് ഫോൺ ചെയ്തത് എന്നിട്ടും ദേഷ്യപെട്ടു നിങ്ങൾ”
“പോ കിറുക്കി, ഉടനെ എന്തിനാ കണ്ണിൽ വെള്ളം? .... അങ്ങിനെ.. മനുഷ്യൻ ചിലപ്പോൾ ചിരിക്കണം”
“നിങ്ങൾ ഇങ്ങിനെ ചെയ്താൽ ചിരിക്കാതെ എങ്ങിനെ?”
“....”
“പിന്നെയും ഇങ്ങിനെ ചെയ്താൽ.. നോക്ക്”
“ഞാൻ എന്തു ചെയ്തു? നിന്റെ കണ്ണുനീർ ഞാൻ തൂവാല കൊണ്ട് തുടച്ചു. തുടച്ചുകൊണ്ടീരുന്നപ്പോൾ തോന്നി കവിളിൽ ഒരു മുത്തം തരണം എന്ന്”
“മതി മതി. കാണുമ്പോൾ ഇങ്ങിനെ മധുരമായി പറയും.”
“പറയുന്നതുപോലെ പെരുമാറുകയും ചെയ്യും”
“ച്ശെ! എന്നെ മുഴുവനോടെ തിന്നാനാണോ ഭാവം?”
“അങ്ങിനെ എപ്പോഴും തോന്നും. നിനക്ക് അറിയാമൊ? ഇഷ്ടമുള്ളവരൂടെ സ്വാദ് അറിയാനാണു് മനുഷ്യർ ചുംബിക്കുന്നത്. ഇപ്പോൾ നിന്റെ ചുണ്ടുകൾ തിന്നാൻ തോന്നുന്നു. “
അദ്യം ഇങ്ങിനെ മുന്നിൽ ഇരുന്ന് സംസാരിക്ക് . അടുത്ത് ഇരിക്കണം എന്നിട്ട് വേഗം”
“തിന്നാൻ തുടങ്ങണം”
“ആദ്യം മുൻപിൽ ഇരി”
“ഇനി ഒരിക്കൽ കൂടി”
“മതി എണീക്ക്”
“ഇനി ഒരിക്കൽ കൂടി അവസാനമായി. എന്നു വച്ചാൽ ഈ ക്ഷണം അവസാനമായി”
“ഇനി പറയൂ. മാസം മുഴുവൻ എവിടെ ആയിരുന്നു.? നാട്ടിൽ പോയിരുന്നു എന്നും മറ്റും പറയാതെ.
പുതിയ നാടകത്തിനുവേണ്ടി കാശിനു് വിജയൻ നിങ്ങളുടെ അടുക്കൽ വന്നിരുന്നു.നിങ്ങളുടെ ബംഗ്ളാവിൽ തന്നെ നാടകത്തിന്റെ വായന നടന്നത്. എല്ലാ റിപ്പോർട്ടും കിട്ടും.”
“ഞാൻ .... എന്നുവച്ചാൽ ബോംബെയിൽ തന്നെ ഉണ്ടായിരുന്നു.വീട്ടിലെ ചില പ്രശ്നങ്ങളിൽ കുടുങ്ങി.
നാടകം നന്നായിരുന്നു.വിജയന് ഞാൻ കാശും കൊടുത്തു. എത്ര കൊടുത്തു കാണും?”
“----“
“ചിരിക്കുന്നത് എന്തിനാ? പറയൂ”
“നിങ്ങൾ എത്രവേഗം വിഷയം മാറ്റുന്നു. അതാ ചിരി വന്നത്. . വീട്ടിലെ പ്രശ്നം എന്താണെന്ന് പറഞ്ഞില്ലല്ലൊ..”
“നോക്ക് വീട്ടുകാര്യം പറയാനാണെൻകിൽ ഞാൻ വീട്ടിൽ തന്നെ പറഞ്ഞിരിക്കില്ലായിരുന്നൊ?
“പുതിയ കുഞ്ഞിനോടൊ?”
“---“
“വിജയൻ എന്റെ കൈയിൽ പേട തന്നിട്ട് പറഞ്ഞു. മാഡം നമ്മുടെ ഫൈനാൻസിയർക്ക് നാല്പതാം വയസ്സിൽ ആദ്യത്തെ പുത്രൻ ജനിച്ചു എന്ന്”
“പേഡ നന്നായിരുന്നു കേട്ടോ. എത് കടയിൽ നിന്നാ വാങ്ങിയത്?ഇങ്ങനത്തെ പേഡ ബറോഡയിൽ കിട്ടും ഇന്നാൾ നാടകവും കൊണ്ട് പോയപ്പോൾ ഞങ്ങൾ എല്ലാവരും..”
“മഞ്ജരീ...”
“ദേഷ്യപെടുന്നത് എന്തിനാണു്? ഞാൻ വിഷയം മാറ്റാൻ ശ്രമിക്കുകയായിരുന്നു, നിങ്ങളുടെ കൂട്ട്. സത്യത്തിൽ ഞാനല്ലെ ദേഷ്യപ്പെടേണ്ടത്?അല്ലെ? പക്ഷെ അതിൽ എന്ത് അർത്ഥം ഇരിക്കുന്നു? നമ്മൾ കണ്ടുമുട്ടി പ്രേമിച്ചു. അപ്പോൾ നിങ്ങൾ വിവാഹിതനാണെന്ന് ഒളിപ്പിച്ച് വച്ചിരുന്നില്ലല്ലൊ?”
“നീ ഇത് പറയാനാണോ എന്നെ ഫോൺ ചെയ്ത്...”
“അല്ല ഇങ്ങിനെ എന്റെ അടുത്ത് ഇരിക്ക്. ഇല്ലെൻകിൽ ഞാൻ അടുത്തിരിക്കാം.”
“-----“
“സ്ത്രീ  ഇങ്ങിനെ ചുംബിച്ചാൽ നിങ്ങൾക്ക് എന്തു തോന്നും?”
“കുഞ്ഞിനു പേരെന്തിട്ടു? പറയൂന്നെ”
“ശശിധർ”
“ശശീ എന്നു വിളിക്കാമല്ലൊ . നല്ല പേരു്.”
“കാണാൻ എങ്ങിനെ? നിങ്ങളുടെ കൂട്ട് സുന്ദരൻ വെളുത്തിട്ട്. ഒന്ന് പറഞ്ഞോട്ടെ . അന്ന് വിജയൻ പറഞ്ഞപ്പോൾ മനസ്സിൽ തോന്നിനമ്മൾ കല്യാണം കഴിച്ചിരുന്നെൻകിൽ നമുക്കും ഒരു സ്വീറ്റ് മോൻ അല്ലെൻകിൽ മോൾ.”
“ഇപ്പോൾ പറയട്ടേ. എന്റെ മനസ്സിലും ഇത് തന്നെ തോന്നി”
“സത്യം?”
“നിന്നാണെ”
“ഞാൻ ചായ ഇടട്ടെ ? ഇന്ന് ഉടൻ പോകാൻ തിടുക്കമില്ലല്ലൊ?”
“ഇല്ല. നാളെ രാവിലെ വീട്ടിൽ ചെന്നാലും മതിയാകും.”
“ഹൌ സ്വീറ്റ്! എനിക്കും നളെ രാത്രിയെ നാടകം ഉള്ളൂ. രാത്രി ഉറക്കമൊഴിച്ചാലും പകൽ മുഴുവൻ കിടന്ന് ഉറങ്ങാം”
“നിനക്ക് ഇങ്ങിനെ പറയാൻ മടിയില്ലെ?”
“നിങ്ങളുടെ ഭാര്യ ഇങ്ങിനെ സംസാരിക്കാറില്ലെ?”
“-----“
“ചോദിക്കട്ടെ?”
“ങ്ങ”
“ശശി കാരണം നമ്മൾ രണ്ട് പേരുടെ ഇടയിലും അകൽച്ച...”
“മഞ്ജൂ..”
(3)
“എത്ര ദിവസം കഴിഞ്ഞാണു കാണൂന്നത് എന്ന് അറിയാമൊ?”
“ഒന്നര മാസം കഴിഞ്ഞുകാണും”
“ഇപ്പോൾ നിങ്ങൾ?”
“ഇല്ല.. വാസുദേവൻ ഒന്നാം തീയതി ചെക്ക് അയച്ചില്ലെ?”
“ഞാൻ ചെക്കിനെപറ്റിയല്ല പറഞ്ഞത്”
“പക്ഷെ ഞാൻ ചോദിച്ചത് വാസുദേവൻ അയച്ചില്ലെ?”
“അയച്ചു”
“ഈ മാസം മുതൽ നിനക്ക് അഞ്ചൂറ് രൂപ കൂടുതലയക്കാൻ പറഞ്ഞിരുന്നു”
“അവൻ ആജ്ഞ അനുസരിച്ച് അയച്ചു. പക്ഷെ..”
“ഇപ്പോൾ നിനക്ക് ജോലി കിട്ടുന്നില്ല അല്ലെ?”
“-----“
“പറയൂ. ഉയരത്തിൽ എത്തുന്ന ആറ്ട്ടിസ്റ്റുകൾ ഈ ചോദ്യത്തെ എപ്പോഴെൻകിലും അഭിമുഖികരിക്കേണ്ടിയിരിക്കുന്നു.നീ ഒരിക്കലും അത്ര ഉയർനിട്ടില്ലല്ലൊ?”
“ശരിയാണു്”
“ഞങ്ങളുടെ ബിസിനസ്സിൽ കയറ്റവും ഇറക്കവും ഉണ്ടാവാം. പക്ഷെ നിങ്ങൾ ഒരിക്കൽ ഇറങ്ങിയാൽ പിന്നെകയറ്റം ഇല്ല.  സ്ട്രെയ്ഞ്ച് അല്ലെ?”
“ ഭീകരവും ആണു്. നിങ്ങളുടെ ആശ്രയം ഇല്ലായിരുന്നെൻകിൽ..”
“ഞാൻ ആശ്രയത്തെ പറ്റി പറഞ്ഞൊ?നിനക്ക് എപ്പോഴും എന്റെ സഹായം ഉണ്ടയിരിക്കും.”
“ഇപ്പോൾ എന്റെ രൂപം... കണ്ണാടിക്കുമുൻപിൽ പോകാൻ എനിക്ക് പേടിയാണു്.
“ഇല്ല. നീ ഇപ്പോഴും എന്റെ കണ്ണിനു വേണമെന്ന് തോന്നുന്നു.പിന്നെ നമ്മുടെ ആൾ വയസ്സായി, രോഗിയായി, വിരൂപനായി എന്നും പറഞ്ഞ് കളയുമൊ?”
“.....”
“ഒരിക്കൽ ഞാൻ നിന്നെ സ്വന്തം എന്നു പറഞ്ഞില്ലെ?പിന്നെ നാടകത്തിലെ സംഭാഷണങ്ങൾ എനിക്ക് പറയാൻ അറിയാമൊ?മനസ്സിൽ ഉള്ളത്, മനസ്സിൽ വരുന്നത് ആണു് ഞാൻ പറയുന്നത്”
“സത്യമായിട്ടും?”
“മനസ്സിൽ ആദ്യം വരുന്നത് സത്യമല്ലെ?”
“ചായ കൊണ്ടുവരട്ടെ?”
“പക്ഷെ ഇന്നുമുതൽ പഞ്ചാര ഇടാതെ. ആരോഗ്യം ഇപ്പോൾ പണ്ടത്തെ പോലെ എവിടെ? നടക്കട്ടെ. വരുമ്പോലെ വരട്ടെ. പോണ വഴിക്ക് ഒരോന്നും തിരികെ കളയണമല്ലൊ. നാല്പത് കഴിഞ്ഞാൽ പിന്നെ ചിലപ്പോൾ കാതും കേൾ വിയും , ചിലപ്പോൾപല്ലും സ്വാദുമൊരു ദിവസം എടുത്തത് എല്ലാം തിരികെ കൊടുക്കണം എത്ര ഭീതികരം അല്ലെ?”
“ഇനിയും പറഞ്ഞില്ല ഒന്നര മാസം എവിടെ ആയിരുന്നു എന്ന്”
“ശശിക്ക് ആക്സിഡന്റ് പറ്റി”
“ ആ?”
“സ്കൂളിൽ നിന്നും പിക്നിക്പോയ ബസ്സിന്റെ ബ്രെക്ക് പൊട്ടി . രണ്ട് കുട്ടികൾ മരിച്ചതിൽ “ശശി ഇല്ലാതിരുന്നത് ഭാഗ്യം.”
“നിങ്ങൾ എന്നെ അറിയിക്കാഞ്ഞത് എന്താ?”
അറിയിച്ചില്ല. ഈ ലോകത്ത് ജീവിക്കണമെൻകിൽ ഇങ്ങനെ ചില നിയമങ്ങൾ മനസ്സിന്റെ വിരുദ്ധമായി പാലിക്കണമല്ലൊ.”
“പക്ഷെ മനസ്സിനെ എപ്പോഴും അനുസ്സരിക്കാൻ നിങ്ങളല്ലെ പറയാറുള്ളത്”
“പ്രായം കൂടുംതോറും ബലവും കുറയും. ലോകത്തിനു എപ്പോഴും യുവത്വമാണ്. നമ്മുടെ ബലം എതിരിടാൻ മതിയാകില്ല.”
“ഇപ്പോൾ ശശിക്ക് എങ്ങിനെ?”
“കഴിഞ്ഞ ആഴ്ചയിൽ ഡോക്റ്റർ പറഞ്ഞു നിങ്ങളുടെ മകൻ ഇനി എന്തായാലും രക്ഷപ്പെടുമെന്ന്”
“മാസം മുഴുവൻ നിങ്ങൾ?”
“കിറുക്കന്റെ കൂട്ടായിരുന്നു. ഞാൻ ശശിയുടെ മാത്രമായിരുന്നു. അച്ശൻ ആയാൽ നമ്മുടെ പെരുമാറ്റത്തിൽ എന്തുമാത്രം മാറ്റം വരുന്നു അല്ലെ?”
“---“
“ഇനി ഇപ്പോൾ വേഗം ഭേദമാകുമെന്ന് ഡോക്റ്റർ പറഞ്ഞു.കൈക്കും കാലിനും കുഴപ്പമൊന്നും ഇല്ല.എന്തെകിലും അംഗഭംഗം സംഭവിച്കിരുന്നെൻകിൽ ഞാൻ എന്തു ചെയ്തേനെ?ഒൻപത് വയ്സ്സായ അപംഗനായ ഒറ്റ മകനെ നോക്കുന്നത് എളുപ്പമാണൊ?”
“.....”
“നീ ഒന്നും പറഞ്ഞില്ലല്ലൊ”
“എന്ത് പറയാനാണ്? നിങ്ങളുടെ വ്യാകുലത.നിങ്ങളുടെ ദുഖം എനിക്ക് മനസ്സിൽ ആകുന്നുണ്ട്.പക്ഷെ പറയുകയാണെൻകിൽ കുടുംബത്തെ പറ്റി എനിക്ക് എന്തറിയാം?ആദ്ദ്യം കെട്ടിയത് മണലിൽ. കാലില്ലായിരുന്നു.വെറും മധുര വചനങ്ങളിൽ കെട്ടിയത്. അതിന്റെ ഉറപ്പ് ഒരിക്കലും മനസ്സിലാക്കിയില്ല. അവിടെ കാറ്റ് ഒരിക്കലും വീശിയില്ല. ഇപ്പോൾ നിങ്ങളൂടേ കൂടെ കുടുംബമില്ലാതെ ജീവിക്കുന്നു.”
“......”
“നോക്കിയാൽ മണലിൽ തന്നെ ഒരു അധികാരവുമില്ല.മൻസ്സിൽ തോന്നിയാലും നിങ്ങളെ കുറിച്ച്പോലും വ്യാകുലപ്പെടാൻ സാധിക്കില്ല. സ്വന്തം കുഞ്ഞില്ല, കുട്ടിയില്ല”
“-----“
“രണ്ട് കുടുംബത്തിന്റെ വ്യത്യാസം ഇത്ര മാത്രം. ആദ്യം അധികാരം ഉണ്ടായിരുന്നു. പക്ഷെ വിശ്വാസം ഇല്ല. ഇപ്പോൾ അധികാരം ഇല്ല പക്ഷെ വിശ്വാസം ഉണ്ട്.. ഒന്നിച്ച് താമസ്സിച്ച  കാലത്തെ പറ്റി. നിങ്ങളുടെ നന്മയെ പറ്റി. ചിലരുടെ ജീവിതത്തിൽ രണ്ടും ഇല്ലായിരിക്കും. അങ്ങിനെ നോക്കുംബോൾ ഞാൻ ഭാഗ്യവതി അല്ലെ?  വിശ്വാസം ഉണ്ടല്ലൊ”
“.....”
“ഈ വിശ്വാസം മൂലം തോന്നുന്നു. ഈ ജന്മത്തിൽ അല്ലെൻകിൽ അടുത്ത ജന്മത്ത് നമ്മൾക്ക് ഒരുമിക്കാം. നമ്മൾക്കും ഒരു ശശി ഉണ്ടായിരിക്കും അവന്റെ ആക്സിഡന്റിൽ നമ്മുക്ക് ഒരുമിച്ച് വിഷമം പൻകിടാം.
“......”
“വിശ്വസിക്കട്ടെ ഞ്ഞാൻ അങ്ങിനെ?”
“ങ്ങാ”
“പക്ഷെ ഞാൻ നിങ്ങളെ ഇങ്ങനെ വേറെ വീട് വൈക്കാൻ സമ്മതിക്കില്ല.”
“.....”
“വയസ്സ് കൂടിയാൽ പിന്നെയും നമ്മൾ പഴയ വിചാരങ്ങളിൽ ,പഴയ സംസ്കാര ചക്രത്തിൽ ചെന്ന് ചാടാൻ ശ്രമിക്കുന്നു അല്ലെ?”
“ഉണ്ടിട്ട് പോകാം”
“മണി എത്ര ആയി?”
“ഹോസ്പിറ്റലിൽ പോണമായിരിക്കും അല്ലെ?”
“അതെ”
“ശശി കാത്തിരിക്കും. എന്നാൽ ഞാൻ തടുക്കുന്നില്ല”
“നീ എത്ര.....”
“അ ചിലപ്പോൾ അങ്ങിനെ ആകേണ്ടി വരുന്നു”
“....”
(4)
“വർഷങ്ങൾ എത്ര പെട്ടന്നാണ് പോകൂന്നത്? നാക്കിന്റെ തുംബത്ത് ഇപ്പോഴും ശശിയുടെ പേരിടലിന്റെ പേടയുടെ സ്വാദ് പോയിട്ടില്ല. എൻകിലും നിങ്ങൾ അവന്റെ കല്യാണം ക്ഷണിക്കാൻ വന്നിരിക്കുന്നു ഇന്ന്.”
“ശരിയാണ്. കണക്ക് കൂട്ടിയാൽ നമ്മൾ 25 വർഷമായി ഒരുമിച്ചിട്ട്.  എനിക്ക് അറുപത് കഴിഞ്ഞു. നീ അൻപതിനോട് അടുക്കുന്നു.നമ്മൾ വികാരങ്ങൾക്ക് അതീതരായി അങ്ങോട്ടും ഇങ്ങോട്ടും ആൽ മാർത്ഥത പുലർത്തിയിരുന്നു. എത്ര സമാധാനം”
“ശശിക്ക് വയസ്സ് എത്രയായി?”
“ഇരുപത്തിമൂന്ന്. “
“ഇത്ര വേഗം കല്യാണം കഴിച്ച് വിടുന്നത്?”
“വളരെ കാരണങ്ങൾ ഉണ്ട്. ഞങ്ങളുടെ കണ്മുന്നിൽ കല്യാണം നടന്ന് കാണാനുള്ള ആശ.
അവന്റെ അമ്മയുടെ ആരോഗ്യവുമോശമാണ്. വേറേ കാരണം പറഞ്ഞാൾ അവന്റെ പോക്ക് അത്ര ശരിയല്ല”
“....”
“കല്യാണത്തിൽ ബന്ധിച്ചാൽ അവൻ നന്നാകുമെന്നൊരു തോന്നൽ”
“എന്ന് പറഞ്ഞാൽ?”
“ബി കോം പാസ്സായി. നല്ല മാർക്കും വാങ്ങി. എന്റെ ബിസിനസ്സിൽ നല്ല ഇന്ററസ്റ്റ് ഉണ്ട്. ആഫീസ് നന്നയി നോക്കി നടത്തുന്നു.പക്ഷെ പെൺ വിഷയം. അവൻ ഒരു പെണ്ണിനു വാക്ക് കൊടുത്ത് പറ്റിച്ചു.കൂട്ടുകെട്ട് നല്ലതല്ല. ഡിസ്കൊയും ക്ലബും സ്തിരം സന്ദർശിക്കുന്നു.. മക്കളെ പറ്റിയുള്ള ആധി ഒരിക്കലും തീരില്ല എന്ന് തോന്നുന്നു. ആദ്യം കുഞ്ഞായിരിക്കുംബോൾ രോഗം പിന്നെ പഠിത്തം. പിന്നെ പെരുമാറ്റം. “
“നിങ്ങൾ അവനെ ശരിക്കും വിരട്ടിയില്ലെ?”
“കഴിയുന്നത്ര നോക്കി. അവസാനമാർഗം കല്യാണം”
“പെണ്ണ്?”
നല്ല പെണ്ണ്. നല്ല കുഡുംബം. ഞങ്ങൾക്ക് അറിയാവുന്നത്”
“അവനു ഇഷ്ടപെട്ടൊ?”
“ഇഷ്ടപെട്ടതിനാലല്ലെ തീരുമാനിച്ചത്. നീ കല്യാണത്തിനു വരണം”
“വരാം. ഇപ്പോൾ എല്ലാവർക്കും അറിയാമായിരിക്കാം അല്ലെ? എത്ര വർഷമായി”
“അതെ”
“അതാണോ കല്യാണത്തിനു വിളിക്കാൻ വന്നത്?”
“.....”
ഞാൻ എതായാലും ശശിയെ ഫോട്ടൊയിലെ കണ്ടിട്ടുള്ളു. ഇനി ശരിക്കും കാണാമല്ലൊ. സമ്മാനം എന്ത് കൊണ്ടുവരണം എന്ന് പറയാമൊ? എന്നുവച്ചാൽ അവന്റെ ഇഷ്ടം”
“നീ എന്തിനാ കൊടുക്കുന്നത്?”
“ഞാൻ അവന്റെ ആരുമല്ലെ?”
“ശരിയ. എന്തെൻകിലും കൊടുക്ക്”
“ഇപ്പോൾ ആരോഗ്യം എങ്ങിനെ?”
“-------“
മിനിഞ്ഞാന്ന് ഡോക്റ്ററുടെ അടുക്കൽ പോയിരുന്നൊ?”
“കുറെ അധികം റ്റെസ്റ്റ് എടുക്കാൻ പറഞ്ഞു”
“പിന്നെ?”
“ശശിയുടെ കല്യാണം കഴിഞ്ഞ് ബാക്കി എല്ലാം”
“എനിക്ക് ചുമ്മ നിങ്ങളെ പറ്റി വിഷമം തോന്നുന്നു.നിങ്ങളെ ഒർത്ത് വിഷമിക്കാൻ ആൾക്കാർ ഉണ്ട്. പക്ഷെ ഇത്തിരി എനിക്കും അധികാരം ഇല്ലെ?”
“വളരെ ഉണ്ട്”
“നിങ്ങൾ ഉടൻ പോയീ എല്ലാ റ്റെസ്റ്റും എടുക്കണം”
“ഡോക്റ്റർ വല്ലതും ആവശ്യം ഇല്ലാത്ത് രോഗം കണ്ട് പിടിക്കും. കല്യാണത്തിനു ഇടയിൽ എനിക്ക് അതൊന്നും വേണ്ട്”
“കല്യാണം കഴിഞ്ഞ് ഉടൻ പോകില്ലെ?വാക്ക് തരാമൊ?”
“തന്നു. നിന്റെ കൈകൾ എത്ര പരുക്കൻ ആയിരിക്കുന്നു?”
“വയസ്സ്. പിന്നെ സമയം പോകാൻ വീട്ട്ജോലികൾ ഞാൻ തന്നെ ചെയ്യുന്നു.നിലം തുടക്കൽ, പാത്രം കഴുകൽ, തുണി നനക്കൽ...”
“നീ ചിലപ്പോൾ മനസ്സിൽ വിചാരിക്കില്ലെ ഇയ്യാൾ കാരണം ഇതുപോലത്തെ നിർഭാഗ്യകരമായ ആയുസ്സ്”
“ഒരിക്കലും ഇല്ല..വന്നാലും ഇത്ര മാത്രം ഇദ്ദേഹം കാരണം ഞാൻ സുഖത്തോടെ ജീവിക്കുന്നു. അനാഥ ആയല്ല.”

“പോട്ടെ”
“പിന്നെ എപ്പോൾ വരും?”
“എന്താ ചിരിച്ചത്”
“പഴയ ഒർമ്മ വന്നു.ബെല്ലടിച്ച് വീണ്ടൂം നിന്റെ അടുക്കൽ വരൂന്നത്. വരാം സമയം നോക്കി വരാം. നിനക്ക് ഒന്നും വേണ്ടെ? എല്ലാം ശരിയല്ലെ?”
“ങ്ങാ”
“കല്യാണത്തിനു?”
“വരാം.”
(5)
“വളരെ ദിവസമായി വന്നിട്ട്”
“ആ രണ്ട് കോണികൾ കയറാൻ വലിയ വിഷമമാണ്.,ഇപ്പോൾ”
“മരുന്ന് സമയത്തിനു കഴിക്കുന്നില്ലെ?”
“പക്ഷെ ഗുണമില്ല, വലുതായിട്ട്. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. വേണ്ട. വേഗം കണ്ണടഞ്ഞാൽ മതിയായിരുന്നു.”
“ഹ”
“മനസ്സിനു സ്വസ്ഥത ഇല്ല . ഡോക്റ്റർ പറയുന്നു ടെൻഷൻ കുറയ്ക്കാൻ. അതാണ് ആദ്യത്തെ മരുന്നെന്ന്. ഇവിടെ റ്റെൻഷൻ ദിവസവും കൂടുന്നു.”
“ശശി കാരണം എന്തെൻകിലും?”
“എല്ലാം അവൻ കാരണം”
“എന്ന് വച്ചാൽ?”
“ശശി ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ടാക്കി. തിരികെ വരേണ്ട എന്ന് പറഞ്ഞു”
“------“
ഇത്രയും നല്ല പെൺകുട്ടി. ഒരിക്കലും മുഖം കറുപ്പിക്കാറില്ല. ഒച്ച പൊക്കാറില്ല. ഇപ്പോൾ ആ പെണ്ണീനെ പറ്റിയാണു മനസ്സിൽ ചിന്ത. പിന്നെ അവന്റെ മകൻ. എന്റെ കണ്മണിയാണവൻ . ഇപ്പോൾ ഒന്നര വയസ്സായി.”
“ഒന്ന് സ്വസ്ഥമായി ഇരുന്നെ. ഇങ്ങനെ ആധി പിടിച്ചാലൊ. ഫാൻ കൂട്ടിയിട്ട്, ഒരു നല്ല കടുത്ത കാപ്പി കൊണ്ടുവരട്ടെ?”
“താ”
“ഇപ്പോൾ സുഖം തോന്നുന്നില്ലെ?’
“ശശി എന്താ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചത്? അവർ തമ്മിൽ ചേരുന്നില്ലെ?”
“നേരെ പറയണമെൻകിൽ അവൻ വേറെ ഒരു സ്ത്രീയെ വച്ചിരിക്കുന്നു”
“!”
“ഞങ്ങളുടെ ആഫീസിൽ സ്റ്റെനൊ ആയിരുന്നു. വിവാഹമോചിത. അവളൂടെ പുറകെയാണ്. അവൾ ഇത്തിരി പെഴയാണ്. ഇതിനുമുൻപെ എന്റെ മാനേജരുമായിട്ടായിരുന്നു. അവൾ ശശിയുടെ ജീവിതം തുലയ്ക്കും.”
“അവന്റെ സ്നേഹം?”
“അവന്റെ ഭാഗം പിടിച്ച് സംസാരിക്കേണ്ട. എന്ത് പ്രേമവും, സ്നേഹവും. സെക്സ് മാത്രം”
“------“
അവനെ പറ്റി ഒാർത്താൽ എനിക്ക് കലി കയറും.വീട്ടിലെ സ്വർണ്ണം പോലത്തെ ലക്ഷ്മിയെ ചവുട്ടിയിട്ട്”
“-------“
“എന്താ ഇങ്ങിനെ നോക്കുന്നത്? ഞാൻ തന്നെ പറയുന്നത്. ജീവിതത്തിന്റെ 65 വർഷം കഴിഞ്ഞിട്ട്. നിന്റെ കൂടെ കഴിഞ്ഞ 30 വർഷം ജീവിച്ചിട്ട്. നീ മനസ്സിൽ പോലും ഞാനുമായിട്ട്  അവനെ തൂക്കി നോക്കരുത്.ഞാനും അവനും തമ്മിൽ, എന്റെ ഭാര്യയും അവന്റെ ഭാര്യയും തമ്മിൽ, ഭൂമിയും ആകാശവും പോലെ വ്യത്യാസം ഉണ്ട്. സ്നേഹം കിട്ടുന്നതും അത് കിട്ടാതിരിക്കുന്നതുംതമ്മിൽ ഉള്ള വ്യത്യാസം എനിക്ക് അറിയാം.അതാ ഞാൻ പറയുന്നത് ഇങ്ങിനെ നോക്കാതെ. നിന്റെ നോട്ടത്തിൽ വേറെ എന്തൊ ആണ്. എന്റെ സൻകടം കൂടുകയെ ഉള്ളൂ. എന്റെ ഹ്രുദയം വല്ലാതെ മിടിക്കുന്നു. ഞാൻ അല്ലെൻകിൽ ഇവിടെ നിന്നും പോയേക്കാം”
“നിങ്ങളാണെ സത്യം അങ്ങിനെ ഒന്നും ഇല്ല.നിങ്ങൾ ഒന്ന് സ്വസ്ഥമായിട്ട് ഇരിക്കു. വിശ്രമിക്കൂ.പിന്നെ സംസാരിക്കാം നമുക്ക്.”
“-------“
“ഇനി പോയി കിടക്കൂ. മനസ്സ് ശാന്തമായാൽ നമുക്ക് സംസാരിക്കാം. കാലു പിടിക്കാം ഞാൻ.”
“ഹ പിന്നെ”
“അവൾ ഒരു ദിവസം അവനെ മനസ്സിലാക്കിക്കാൻ ശ്രമിച്ചു. അവൻ പറഞ്ഞു, ഇത് എന്നോട് പറയുന്നതിനുപകരം അച്ശ്ചനോട് എന്താ പറയാതിരുന്നത് എന്ന്. അവന്റെ ഈ വാക്യം കേട്ട് എന്റെ തല പൊട്ടിതെറിച്ചതുപോലെ തോന്നി.അവനുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ തോന്നി.”
“മതി. കഴിഞ്ഞോ?”
“എന്ന് വച്ചാൽ?”
“ഞാൻ പറയുന്നത് കേൾക്കാമൊ?ബന്ധങ്ങൾ വേർപെടുത്താനുള്ള ശക്തി ഉണ്ടെൻകിൽ ഞാനുമായിട്ടുള്ള ബന്ധം വേർപെടുത്ത്.ആ ഒരു മാർഗമെ ഇപ്പോൾ കാണുന്നുള്ളു. നിങ്ങളല്ലെ പറഞ്ഞത് അച്ശ്ചനായാൽ പെരുമാറ്റത്തിൽ ഒത്തിരി മിതത്വം പാലിക്കേണ്ടീ വരുമെന്ന്.താമസിച്ചാലെന്ത് ഈ തെറ്റ് തിരുത്ത്. ശശിയുടെ മുൻപിൽ നിന്നും പറയാം എന്റെ തെറ്റ് ഞാൻ തിരുത്തുന്നു.നീ നിന്റെ തെറ്റ് തിരുത്ത്. നമ്മുടെ സ്നേഹവും മറ്റും ആർക്ക് മനസ്സിലാകും. ലോകം വെറും ഫലം മാത്രമെ നോക്കുന്നുള്ളൂ.നിങ്ങൾ ശശിയുടെ പെരുമാറ്റത്തെ കാണുമ്പോലെ. “
“ഫലം? എന്ത് ഫലം?”
“നിങ്ങളുടെ ഭാര്യ അനുഭവിക്കേണ്ടി വന്ന ദുഖം. അവരും പറയണം ശശി ഞാൻ അനുഭവിക്കുന്ന വേദന നിന്റെ ഭാര്യ അനുഭവിക്കാതിരിക്കാനാണ് ഞാൻ പറയുന്നത്.”
 “----“
“ഇത്രയും വലിയ കുട്ടിയോട് എങ്ങിനെ സംസാരിക്കണം എന്ന് എനിക്ക് അറിയില്ല.കാരണം എനിക്ക് കുടുംബം എന്താണ് എന്ന് അറിയില്ലല്ലൊ. ഞാൻ നിങ്ങളുടെ വിഷമത്തെ ലഖൂകരിക്കാൻ മാത്രം ശ്രമിക്കുന്നത് കാരണം ഞാൻ നിങ്ങളുടെ മാത്രമാണ്.കല്യാണം കഴിക്കാതെ ഇത്രയും നാൾ നിങ്ങളുടെ കൂടെ പൊറുത്തു ഞാൻ .ഇത് എന്റെ അവസാനത്തെ ആശയാണ്”
“പക്ഷെ നിന്റെ മുൻപിൽ ഉള്ള ആയുസ്സ്?”
“എന്നെൻകിലും പുനർജന്മത്തിൽ നിങ്ങൾ എന്റെ അടുക്കൽ വരുമെന്ന്പറഞ്ഞ് നിങ്ങളെയും പ്രതീക്ഷിച്ച് ബാക്കി ജീവിതം കഴിഞ്ഞോളാം. അല്ലെൻകിൽ തന്നെ വളരെ വർഷം നിങ്ങളെയും പ്രതീക്ഷിച്ചല്ലെ ഞാൻ ജീവിതം കഴിച്ചത്?”
“എത്ര മണിയായി? കണ്ടീല്ലെ നിങ്ങൾ താമസിച്ചു. നല്ല വർത്തമാനം കൊടുക്കാൻ വീട്ടിൽ വേഗം എത്തെണം”
“----“
“അഹ്”
“എന്നെൻകിലും എഴുത്ത് എഴുതി”
“വേണ്ട”
“------“
“കതക് അടക്കട്ടെ. പടി സൂക്ഷിച്ച് എറങ്ങൂ. കിതപ്പ് തോന്നിയാൽ ഇത്തിരി നിന്നിട്ടും ഇറങ്ങണം കേട്ടോ. ഹ”




















Friday, April 6, 2012

Coincidence

ഈ മഹാനഗരത്തില്‍ സ്ഥലംമാറി വന്നിട്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് ഈ കാര്യം ഞാന്‍ ആദ്യമായി ശ്രദ്ധിച്ചത് . എനിക്ക് ഇവിടെ പരിചയമുള്ള ആരുമില്ലായിരുന്നു. അതിനാല്‍ ശ്രീമതിയെയും കുട്ടിയേയും നാട്ടില്‍ കൊണ്ടുപോയി വിട്ടു.സാവധാനം ഒരു വീട് കണ്ടുപിടിച്ചിട്ട് അവരെ കൊണ്ടുവരാനായിരുന്നു പ്ലാന്‍ .

വീടിനെപറ്റി സഹപ്രവര്ത്തടകരോട് പറഞ്ഞപ്പോള്‍ ഗോലട്കര്ക്ക് എന്നെ സഹായിക്കാന്‍ കഴിയും എന്ന്‍ അറിഞ്ഞു .ഗോലട്കര്‍ ഞങ്ങളുടെ ഹെഡ് ക്ലാര്ക്ക്ു ആയിരുന്നു. കണ്ടാല്‍ ഏതാണ്ട്ട് എന്റെ പ്രായം . പൊക്കം കുറവ് . നല്ല വെളുത്ത നിറം . ഉണ്ട കണ്ണ; തത്ത ചുണ്ടന്‍ മുക്ക്‌ . ഇരു ചെവിയിലും വളര്ന്നല നില്ക്കു ന്ന രോമങ്ങള്‍;. സദാ ചിരിക്കുന്ന ചുണ്ടുകള്‍. ആള്‍ പരോപകാരിയാണ് എന്ന് സഹപ്രവര്ത്ത്കരില്‍ നിന്നും അറിഞ്ഞു. അതിനാല്‍ ഞാന്‍ എന്റെ ആവശ്യം ഗോലടകരെ അറിയിച്ചു . അന്വേഷിച്ച് രണ്ടു ദിവസങ്ങള്ക്ക കം വിവരം പറയാം എന്ന് പറഞ്ഞു.പിറ്റേ ദിവസം ശനിയാഴ്ച ആയിരുന്നു .അന്ന് ഞങ്ങള്ക്ക്ശ ഉച്ച വരെ ഓഫിസില്‍ ജോലിചെയ്താല്‍ മതി . ഞായറാഴ്ച്ച ഗോരഗോണ്‍ സ്റ്റേഷനില്‍ ബുക്കിംഗ് കൌന്ടരിനടുത്ത്ത് പത്ത് മണിക്ക് ചെല്ലാന്‍ ഗോലട്കര്‍ പറഞ്ഞു . അയാളുടെ അമ്മാവന്റെ വിടിനടുത്ത് ഒരു വീട് വാടകക്ക് കിട്ടാന്‍ സാദ്ധ്യത ഉണ്ട്ട് എന്നാണ് പറഞ്ഞത് .

അന്ന് വൈകുന്നേരം ലോഡ്ജില്‍ ചെന്നപ്പോള്‍ എനിക്ക് നല്ല കുളിര് തോന്നി . രണ്ട്ട് ദിവസം ആയി ജലദോഷവും ഉണ്ടായിരുന്നു . വെള്ളവും കാറ്റും മാറിയത കൊണ്ടായിരിക്കാം എന്ന് വിചാരിച്ച് ഞാന്‍ കാര്യമാക്കിയില്ല രാത്രി ആയപ്പോള്‍ മേല് വേദനയും പനിയും കാരണം കിടന്നുപോയി . അതിനാല്‍ രാവിലെ ഗോരെഗോണില്‍ പോകാന്‍ സാധിച്ചില്ല
രണ്ട്ട് ദിവസം കഴിഞ്ഞു ഞാന്‍ ഓഫിസില്‍ ചെന്നപ്പോള്‍ ഗോലട്കരും രണ്ട്ട് ദിവസമായി വന്നിട്ട് എന്ന്‍അറിഞ്ഞു.. വന്നപ്പോള്‍ ഞാന്‍ സ്റ്റേഷനില്‍ ഞായറാഴ്ച വരാന്‍ സാധിക്കാത്ത കാര്യം പറയുന്നതിന് munpe പുള്ളിക്കാരനും പനിയായി കിടപ്പയതിനാല്‍ വരാന്‍ സാധിച്ചില്ല എന്ന്‍ അറിയാന്‍ കഴിഞ്ഞു . അന്ന്‍ ഇത് വെറും യാദൃചികം ആയിട്ടെ ഞാന്‍ കണക്കാക്കിയുള്ള്.

ഒരാഴ്ചക്കുള്ളില്‍ എനിക്ക് ഗോരെഗോണില്‍ തന്നെ ഒരു വിട് ഏര്പ്പാടാക്കിതന്നു. ഇത് ഗോലട്കരിന്റെവിടിനു വളരെ അടുത്തായിരുന്നു . ഞാന്‍ ദേവിയെയും കുട്ടിയേയും വിട്ടില്‍ നിന്നും അവളുടെ അനിയനോടൊപ്പം വരുത്തി . ഞായറാഴ്ചകളില്‍ ഗോലട്കര്‍ ഭാര്യ സമേതം ചിലപ്പോള്‍ വിട്ടില്‍ വരാറുണ്ടായിരുന്നു . എനിക്ക് വീട് കണ്ടു പിടിച്ച് തന്നതിനാല്‍ ഒരു കിഴുദ്യോഗസ്തനോടെന്ന നിലയ്ക്കല്ല ഞാന്‍ അയാളോട് പെരുമാറിയിരുന്നത് . പോരാത്തതിന് ഇന്ദു തായി ദേവിക്ക് ഒരു സഹായവുമായിരുന്നു

ഗോലട്കര്ക്ക് വിവാഹപ്രായമെത്തിയ ഒരു അനിയത്തി ഉണ്ടായിരുന്നു . ആ കുട്ടിക്ക് പല ആലോചനകളും വന്നിരുന്നെങ്കിലും എല്ലാം അലസിപിരിയുമായിരുന്നു .ഇതേ പ്രായത്തില്‍ എനിക്കും ഒരു അനിയത്തി ഉണ്ട്ട് . ഈ കാര്യത്തില്‍ ഞങ്ങള്‍ തുല്യ ദു:ഖിതരയിരുന്നു . ഒരു ദിവസം ഓഫിസില്‍ വച്ച് വളരെ സന്തോഷത്തോടെ അനിയത്തിയുടെ വിവാഹം ഉറപ്പിച്ച കാര്യം എന്നോട് പറഞ്ഞു .ചെക്കന്‍ ഇവിടെ മന്ത്രാലയത്തിലാണ് ജോലി . ഇതറിഞ്ഞ അഞ്ചാം
ദിവസം എന്റെ അനിയത്തിക്കും ഒരു കല്യാണ ആലോചന വന്നു . ആ പയ്യനും സെക്രെട്ടരിയെറ്റില്‍ ജോലി . നാട്ടില്നി്ന്നും ജേഷ്ടന്റെ അനുകുല മറുപടി ലഭിച്ചതിനാല്‍ രമണിയുടെ കല്യാണവും ഞങ്ങള്‍ ഇവിടെവച്ചു നടത്തി . അപ്പോഴും ഞാന്‍ ഇത് ഒരു കൊയിന്സിടന്സ് ആയിട്ടെ കണക്കാക്കിയുള്ള് .


കഴിഞ്ഞ മാസം ഞങ്ങളുടെ ഇവിടുത്തെ ബ്രാഞ്ച് മാനേജര്ക്ക്ി സ്ഥലം മാറ്റം കിട്ടി . അയാള്‍ കല്ക ട്ടക്ക് പോയി .എനിക്ക് അവിചാരിതമായി ബ്രാഞ്ച് മാനേജരായി പ്രമോഷന്‍ കിട്ടി . കേട്ടാല്‍ ആശ്ചര്യം തോന്നും . ഞങ്ങളുടെ ഒരു ജൂനിയര്‍ ഓഫിസര്‍ ഒരു കാര്‍ അപകടത്തില്‍ പെട്ട് മരണമടഞ്ഞതിനാല്‍ ഗോലട്കര്ക്കും ഏതാണ്ട് ഇതേ സമയം പ്രമോഷന്‍ കിട്ടി . അപ്പോള്‍ എനിക്ക് ശരിക്കും ബോദ്ധ്യമായി ഞങ്ങളുടെ രണ്ടുപേരുടെയും ജിവിത ഗതി ഒരേ ചാലില്‍ കൂടെ ആണ് ഒഴുകുന്നത് എന്ന്‍ .

ഗോലട്കരുറെ ജിവിതത്തില്‍ ഉണ്ടാകുന്ന ഉയര്ച്ച്കള്‍ എല്ലാം എന്റെ ജിവിതത്തിലും ഉടനെ ഉണ്ടാകുന്നു . ദേവി ആദ്യമേ ഇത് പറഞ്ഞപ്പോള്‍ ‍ എനിക്ക് ചിരിക്കാനാണ് തോന്നിയത് . ഞാന്‍ ഇത് വെറും യാദൃശ്ചിക സംഭവമായിട്ടാണ് കണക്കാക്കിയിരുന്നത്. ഇപ്പോള്‍ എനിക്ക് സമ്മതിക്കാതെ തരമില്ലന്നായി .

ഇന്ന് രാവിലെ ഞാന്‍ ഓഫിസില്‍ വന്നപ്പോള്‍ , ഇയിടെ എന്നില്‍ ഉണ്ടായ ജിഞാസയാല്‍ ഗോലടകരെ പറ്റി അന്വേഷിച്ചപ്പോള്‍ വന്നിട്ടില്ല എന്ന് അറിയാന്‍ കഴിഞ്ഞു . ഏതാണ്ട് ഉച്ചക്ക് എനിക്ക് ഒരു ഫോണ് വന്നു, ഗോലട്കര്‍ രാവിലെ പത്തുമണിക്ക് ഹൃദയ സ്തംഭനം മൂലം മരിച്ചുപോയി, എന്ന് .

Tuesday, March 6, 2012

ബലി മ്രുഗം

അവസാനത്തെ ചപ്പാത്തി കല്ലിൽ ചുടാൻ ഇട്ടപ്പൊഴെക്കും ജാനകിയമ്മയുടെ കാൽ ശരിക്കും കഴക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരു മണിക്കുർ ആയി ഇങ്ങനെ അടുക്കളയിൽ നില്ക്കാൻ തുടങ്ങിയിട്ട്‌. സ്റ്റൌവിന്റെ ചൂടുകൊണ്ട്‌ മുഖം പൊള്ളി തുടങ്ങി. ചപ്പാതി മറിച്ചിട്ട്‌ സ്റ്റൊവിന്റെ താക്കൊൽ തിരിച്ചു കെടുത്തുന്നതിനൊടൊപ്പം ഒരു ദീർഖനിശ്വാസം വിട്ടിട്ട്‌ വാഷ്‌ ബെസിനിലോട്ട്‌ തിരിഞ്ഞു. ആകാശം മൂടികെട്ടിയിരുന്നതിനാൽ എന്നത്തെക്കാളും അടുക്കളയിൽ കൂടുതൽ ആവി ആയിരുന്നു. തണുത്ത വെള്ളം മുഖത്ത്‌ ഒഴിച്ചപ്പോൾ ഇത്തിരി സുഖം തോന്നി.
ജനലിൽ നിന്നും മുൻസിപാലിറ്റികാരുടെ വണ്ടിയുടെ മണം മൂക്കിൽ അടിച്ചപ്പോൾ സമയം ഒൻപതു മണിയായി എന്നു മനസ്സിലായി. താഴെ പാൽകുപ്പികൾ കിലുങ്ങുമ്പോൾ ആറു മണി, പള്ളിയിലെ ബാങ്ക്‌ വിളി കേൾക്കുമ്പോൾ ഏഴുമണീ അടുത്ത വീട്ടിലെ ഇളബേന്റെ പ്രഷർ കുക്കർ വിസിൽ ഊതുമ്പോൾ 8 മണി. മുനിസിപാലിറ്റി വണ്ടി വന്നാൽ ഒൻപത്‌ മണി. വാച്ച്‌ നോക്കേണ്ട ആവശ്യം ഇല്ല. അഞ്ചൊ പത്തോ മിനുട്ട്‌ അങ്ങോട്ടൊ ഇങ്ങോട്ടൊ മാറിയാൽ എന്താ? സൂചിനോക്കി ഇപ്പോൾ മസ്റ്ററിൽ ഒന്നും സൈൻ ചെയ്യേണ്ടല്ലൊ.നാലുവർഷം മുൻപെ പ്രൈമറി സ്കൂൾ റ്റീചർ ആയി റിട്ടയർ ചെയ്തതാണു. അടുത്ത മുറിയിലെ മൂന്ന്‌ അവിവാഹിതർക്ക്‌ കോണ്ടുപോകാൻ റ്റിഫിൻ ഊണ്ടാക്കി കൊടുക്കും. ആ ജോലി ഇപ്പോൾ കഴിഞ്ഞു. പിന്നെ വൈകിട്ട്‌ രണ്ടു കുട്ടികൾക്ക്‌ റ്റ്യൂഷൻ.
“എണീക്കടി പെണ്ണെ സമയം ഒൻപതു മണിയായി. വല്ലവരും വീട്ടിൽ വന്നാൽ എന്തു വിചാരിക്കും” അവർ പുറത്തെ മുറിയിൽ വന്ന്‌ മകളെ കുലുക്കി ഉണർത്തി.അടുത്ത ആഴ്ച പരീക്ഷ ആയതിനാൽ രാത്രി രണ്ടുമണി വരെ ഇരുന്ന്‌ പഠിത്തമാണു. രാവിലെ പഠിക്കാൻ പറഞ്ഞാൽ കേൾക്കില്ല. കോൺസെൻ റ്റ്രേഷൻ കിട്ടില്ല പോലും.സരിത, “അമ്മ എന്താ നേരത്തെ വിളിക്കാഞ്ഞെ ഞാൻ സഹായിച്ചേനെയല്ലൊ” എന്നു പറഞ്ഞുംകൊണ്ട്‌ തട്ടിപിടഞ്ഞ്‌ എഴുന്നേറ്റു. “വേണ്ട വേണ്ട ഇനി പരീക്ഷ കഴിഞ്ഞിട്ടു മതി സഹായിക്കലും മറ്റും ഇത്തവണ എങ്കിലും കടന്നു കൂടണം”. ജാനകിയമ്മ ഓർത്തു ഇക്കാലത്ത്‌ പത്താംക്ളാസ്സ്‌ എങ്കിലും പാസ്സാകാതെ എങ്ങിനെയാ ഒരു ചെറുക്കനെ കിട്ടുക. ഒരു ഇരുപതിനായിരം രൂപ കൂടെ അടച്ചിരുന്നെങ്കിൽ ഈ വീട്‌ സ്വന്തമായേനെ. ആണായിട്ടും പെണ്ണായിട്ടും ഒരു മോളെ ഉള്ളു ഈ വീട്‌ കൊടുക്കാം എന്നു പറഞ്ഞാൽ സാമാന്യം ഭേദപ്പെട്ട ജോലിയുള്ള ഒരു ചെറുക്കനെ കിട്ടിയേനെ. കല്യാണം നടത്തി കഴിഞ്ഞാൽ തനിക്ക്‌ പോയി നാട്ടിൽ തറവാട്ടിൽ താമസിക്കാമായിരുന്നു. ഉള്ളതിൽ ഒരു പങ്ക്‌ ആഹാരം തരാൻ ചേട്ടൻ മടി കാണിക്കുകയില്ല.പോരെങ്കിൽ വീട്‌ ഇരിക്കുന്ന പത്ത്‌ സെന്റ്‌ സ്ഥലം അഛൻ തനിക്ക്‌ ഇഷ്ടദാനം തന്നിരിക്കുന്നതും അല്ലെ.

“അമ്മെ! അമ്മെ! ഇത്‌ വായിച്ചൊ?” സരിതയുടെ ശബ്ദം ജാനകിയമ്മയുടെ ചിന്തയെ മുറിച്ചു. “നമ്മുടെ റിലയബിൾ ലാബ്‌ പ്രൊടക്റ്റ്സ്‌ അംബാനി ഗ്രൂപ്പ്‌ വിലക്ക്‌ എടുക്കുകയാണു എന്ന്‌”. ജാനകിയമ്മ പേപ്പർ ആർത്തിയോടെ തട്ടിപറിച്ച്‌ വായിച്ചു. അംബാനി ഗ്രൂപ്പ്‌ വാങ്ങി പുനരുജ്ജീവിപ്പിക്കാൻ പോകുകയാണെന്ന്‌. ഏതൊ വിദേശ കമ്പനിയുടെ സഹകരണവും ഉണ്ട്‌.റിലയബിൾ കാരുടെ എല്ലാ കടവും വീട്ടും എന്നും എഴുതിയിരിക്കുന്നു.
“ദൈവം നമ്മുടെ പ്രാർഥന കേട്ടു എന്നാണു തോന്നുന്നത്‌ മോളെ” അവർ അടുത്തെങ്ങും ഇത്ര സന്തോഷവതി ആയിട്ടില്ല.കാരണവും അങ്ങിനെ ആയിരുന്നു. റിട്ടയർ ചെയ്തപ്പോൾ കിട്ടിയ ഇരുപതിനായിരം രൂപ അവർ രിലയബിൾ ലാബ്‌ പ്രൊഡക്റ്റ്സിൽ ഫിക്സട്‌ ഡിപ്പോസിറ്റായി വച്ചിരുന്നു.ഈ കമ്പനി കെ സി പണിക്കർ ആണു തുടങ്ങിയത്‌. പണിക്കർ സ്വന്തം പ്രയത്നത്താലുയർന്ന ഒരു വലിയ തൊഴിലുടമ. അദ്ദേഹത്തിനു ഇല്ലാത്ത തൊഴിൽശാലകൾ ഒന്നും ഇല്ലായിരുന്നു.തുണിമില്ല്‌, പഞ്ചസാര മില്ല്‌, സൈക്കിൾ നിർമാണം. അതിനിടയ്ക്കാണു ബാക്ക്‌ വേർഡ്‌ ഡിസ്റ്റ്രിക്റ്റിൽ ഈ റിലയബിൾ ലാബ്‌ പ്രൊഡക്റ്റ്സ്‌ തുടങ്ങിയത്‌.
ജാനകിയമ്മയുടെ ഒരു അനന്തിരവൻ രാജീവ്‌ ആ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്‌. അവന്റെ നിർബന്ധത്തിനു വഴങ്ങി ആണു അവർ പണം ആ കമ്പനിയിൽ നിക്ഷേപിച്ചത്‌. ആൾ നമ്മുടെ ചേർത്തലക്കാരൻ പണിക്കർ ആണു. കാശിനു ഒരു കുഴപ്പവും പറ്റില്ല.കൂടാതെ ആറാറാം മാസം പലിശയും അയച്ചു തരും.
ആദ്യത്തെ ആറാം മാസം പലിശയുടെ ചെക്ക്‌ വരാത്തതിനാൽ കമ്പനിയുടെ ഓഫീസിൽ പോയി.രാജീവ്‌ മേലധികാരിയുടെ മുന്നിൽ കൊണ്ടുപോയപ്പോൾ “വിഷമിക്കേണ്ട അടുത്ത ആഴ്ചതന്നെനിങ്ങൾക്ക്‌ ചെക്ക്‌ പോസ്റ്റ്‌ ചെയ്യാം.ഇത്തിരി കാഷ്‌ ഫ്ളൊയുടെ പ്രോബ്ളം ആണു. ബാങ്ക്‌ ഞങ്ങൾക്ക്‌ സ്പെഷ്യൽ ഓവർഡ്രാഫ്റ്റ്‌ തരാമെന്ന്‌ ഏറ്റിട്ടുണ്ട്‌” എന്നു പറഞ്ഞ്‌ ആശ്വസിപ്പിച്ച്‌ വിട്ടു.പതിനഞ്ച്‌ ദിവസം കഴിഞ്ഞ്‌ വീണ്ടും പോയപ്പോൾ ആ ഓഫീസർ യെങ്ങൊ പോയിരിക്കുകയായിരുന്നു. വേറെ ആൾ പറഞ്ഞത്‌ നിങ്ങൾ വരേണ്ട ആവശ്യം ഇല്ല ചെക്ക്‌ വീട്ടിൽ പോസ്റ്റ്‌ ചെയ്തേക്കാം എന്നാണു.
ആ ആശ്വാസവും പൊള്ള ആയിരുന്നു.ജാനകിയമ്മ അനവധി എഴുത്തുകൾ എഴുതിയും ഫോൺ ചെയ്യുകയും ചെയ്തു. പക്ഷെ ആദ്യത്തെ ആറുമാസത്തെ പലിശപോലും കിട്ടിയില്ല.ഒരു വർഷത്തേക്കാണു ഡിപ്പോസിറ്റ്‌ ചെയ്തിരുന്നത്‌.കാശ്‌ തിരികെ കിട്ടാനായി എഴുതി.അതിനും മറുപടി ഇല്ല. അവരുടെ ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യം ആയിരുന്നു.
സരിതയുടെ അഛന്റെ കൂടെ പഠിച്ചിരുന്ന ഒരു മേനോനിവിടെ ഹൈക്കോർട്ടിൽ practise ചെയ്യുന്ന കാര്യം അവർക്ക്‌ അറിയാമായിരുന്നു.അദ്ദേഹം മരിച്ചതിൽ പിന്നെ അവർ മേനോനെ കണ്ടിട്ടില്ല പക്ഷെ വീട്‌ അറിയാമായിരുന്നു.
മേനോൻ വലിയ താല്പര്യമൊന്നും ഈ കേസിൽ കാണിച്ചില്ല. “നിങ്ങളുടെ കൂട്ട്‌ ഒത്തിരി പേർ ഇതുപോലെ ആ കമ്പനിയിൽ പൈസ ഇറക്കിയിട്ടുണ്ട്‌. ചിലർ കേസിനു പോയിട്ടും പ്രയോജനം ഒന്നും ഉണ്ടായില്ല”.ഷയരിന്റെ വില എങ്ങിനെ പത്ത്‌
രൂപയിൽനിന്നും ഒറ്റ രാത്രികൊണ്ടാണു അഞ്ച്‌ രൂപ ആയി ഇടിയുന്നത്‌. ആരും വാങ്ങാൻ ഇല്ല എങ്കിൽ ഷെയർ വെറും ചവറ്റുകൊട്ടയിൽ ഇടാൻ ഉള്ള പേപ്പർ.ഫിക്സഡ്‌ ടിപോസിറ്റുകാരുടെ കാര്യം അതിലും കഷ്ടമാണു നിങ്ങൾക്ക്‌ യാതൊരു ലീഗൽ പ്രൊറ്റക്ഷനും ഇല്ല.റിലയബിൽ ലാബ്‌ പ്രൊഡക്റ്റ്സ്‌ പണിക്കരുടെ സ്വന്തം ഒന്നുമല്ല. ഒരു ലിമിറ്റഡ്‌ കമ്പനി.ഒരു കമ്പനി ഡിപോസിറ്റ്‌ ആപ്ളിക്കേഷൻ ഫോമിന്റെ അവസാനത്തെ വരി അവർ ഉറക്കെ വായിച്ചു കേൾപ്പിച്ചു,“ `
ഡിപോസിറ്റ്സ്‌ ആർ അൺസെക്യൂർഡ്‌ ആന്റ്‌ റാങ്ക്‌ പാരി പാസ്സു വിത്‌ അതർ അൺസെക്യൂർഡ്‌ ലയബിലിറ്റീസ്‌. ഇതിന്റെ അർഥം നിക്ഷേപക്കാരന്റെ കാശ്‌ സുരക്ഷിതമല്ല എന്ന്‌.കമ്പനി നഷ്ടത്തിലായാൽ കാശ്‌ കൊടുക്കാൻ കമ്പനിക്ക്‌ ബാധ്യത ഇല്ല എന്ന്‌. ഇത്‌ പക്ഷെ ആരാ വായിച്ച്‌ നോക്കുന്നത്‌.
വക്കീൽ പറഞ്ഞത്‌ ശരിയായിരുന്നു. അവർ ശരിക്ക്‌ വായിച്ച്‌ നോക്കിയില്ല ഫോം പൂരിപ്പിച്ചത്‌. കെ സി പണിക്കരുടെ പേരിന്റെ മുകളിൽ ആണു അവർ നിക്ഷേപിച്ചത്‌.
”അമ്മ പണിക്കരെ ഒന്നുകൂടെ പോയി കണ്ട്‌ നോക്ക്‌“ മോളുപറഞ്ഞു. ”ഇത്തവണ എന്തായാലും നമ്മുടെ കാശുകിട്ടും എന്നു എന്റെ മനസ്സു പറയുന്നു“.ഞാൻ ഉടനെ പോകുകയാണു ഒന്നു കുളിക്കട്ടെ.സരിത അമ്മ തയ്യാറായപ്പോൾ ഫയൽ യെടുത്ത്‌ കൊടുത്തു.ഫയല്കൊണ്ടു പുറത്തിറങ്ങിയ അമ്മയുടെ പുറകെ കുടയുംകൊണ്ട്‌ മകൾ ചെന്നു.”ഈ കുടയും എടുത്തൊ നല്ല വെയിൽ ആണു“. ”ചുമ്മ എന്തിന ഭാരം കൂട്ടുന്നത്‌? വേണ്ട. ഇല്ലങ്കിൽ ഇരിക്കട്ടെ വണ്ടിയിൽ തിരക്കു കൂടിയാൽ വിടവുണ്ടാക്കാൻ ഉപയോഗിക്കാം“. എന്നു പറഞ്ഞ്‌ വാങ്ങി.
”യെസ്‌ മാഡം?“ ടെലിഫോൺ എക്സ്റ്റൻഷൻ കേബിൾ കുത്തികൊണ്ട്‌ റിസപ്ഷണിസ്റ്റ്‌ ചോദിച്ചു. ജാനകിയമ്മ വരുത്താവുന്നത്ര ഭവ്യതയോടെ പറഞ്ഞു. ”എനിക്ക്‌ കെ സി പണിക്കരെ ഒന്നു കാണണം“.ഈ റിസപ്ഷണിസ്റ്റ്‌ പുതിയതായിരുന്നു. മുൻപ്‌ ഉണ്ടായിരുന്നവർക്ക്‌ അവരെ നല്ല പരിചയം ആയിരുന്നു. വരുന്ന കാരണവും അവർക്ക്‌ അറിയാമായിരുന്നു. ചിലപ്പോൾ ചായയും വരുത്തി തരുമായിരുന്നു.”പ്ളീസ്‌ വെയ്റ്റ്‌ ദെയർ“. അടുത്ത സോഫയെ ചൂണ്ടിയിട്ട്‌ വേറെ ഏതൊ നംബർ കറക്കാൻ തുടങ്ങി.ഓഫീസിലെ ലഞ്ച്‌ റ്റൈം ആണെന്ന്‌ തോന്നുന്നു.അകത്തു നിന്നും ആൾക്കാർ വന്നും പോയീം കൊണ്ടിരുന്നു. ചില മുഖങ്ങൾ പരിചയം ഉള്ളവ ആയിരുന്നു. പക്ഷെ ആരും പരിചയം നടിച്ചില്ല. രണ്ടുമൂനു ചെറുപ്പക്കാർ റിസപ്ഷൻ ടേബിളില്മുട്ടൂന്നി വർത്തമാനം പറയുകയും ഇടയ്ക്കിട ചിരിക്കുകയും ചെയ്യുന്നുണ്ട്. അവൾ ഇടയ്ക്കിടെ മുഖത്തുർന്നിറങ്ങിയ തലമുടി കൈകൊണ്ട്‌ പിറകോട്ട്‌ കോതി ഇടുന്നുണ്ടായിരുന്നു.
”അമ്മായി എപ്പോൾ വന്നു“ പരിചയമുള്ള ശബ്ദം കേട്ട്‌ ജാനകിയമ്മ തലപൊക്കിനോക്കി. രാജീവ്‌ അടുത്ത്‌ വന്നിരുന്നു.”കുറച്ച്‌ നേരമായി. ഇന്ന്‌ രാവിലെ പേപ്പറിൽ വായിച്ചു“. അയാൾ നിർവികാരനായി എല്ലാം കേട്ടു.”പക്ഷെ അമ്മായി അപ്പൊയിന്റ്മെന്റ് എടുത്തൊ? ബോസ്സ്‌ ഇന്ന്‌ വളരെ ബിസ്സിയാൺ.എനിക്ക്‌ തോന്നുന്നില്ല ഇന്ന്‌ കാണാൻ പറ്റുമെന്ന്‌.രാവിലെ മുതൽ ഞങ്ങളുടെ ഒരു കമ്പനിയുടെ ജനറൽ മാനേജർമാരുടെ മീറ്റിങ്ങായിരുന്നു. ഉച്ച കഴിഞ്ഞ്‌ ഒരു അഡ്വെർറ്റൈസ്മെന്റ്‌ ഫെമിന്റെ പ്രസന്റേഷൻ ആണു. ഇന്ന്‌ സമയം കാണുമെന്ന്‌ തോന്നുന്നില്ല. പിന്നെ എപ്പോഴെങ്കിലും വരു.“
”അങ്ങിനെ എങ്ങിനെയാ? കഴിഞ്ഞ രണ്ടുമാസത്തിൽ അഞ്ചാമത്തെ തവണയാ ഞാൻ വരുന്നത്‌“. ശരിയാണു ആദ്യം വന്നപ്പോൾ പണിക്കർ ഡെൽ ഹിയിൽ പോയിരിക്കുകായിരുന്നു.രണ്ടാമത്തെ തവണ അമേരിക്കയിൽ.മൂനാംവട്ടം ഏതൊ ജനറൽ ബൊഡി മീറ്റിങ്ങ്‌.നാലാം പ്രാവിശ്യം ഫാക്റ്ററി വിസിറ്റ്‌.ഇത്തവണ ഭാഗ്യത്തിനു ഓഫീസിൽ ഉണ്ടല്ലൊ.ജാനകിയമ്മക്കു അത്‌ ഒരു നല്ല ശകുനമായിട്ടാണു തോന്നിയത്‌.കാശ്‌ കിട്ടിയാൽ ഗണപതിക്ക്‌ ഒരു വഴിപാട്‌ നേർന്നു.”ഇന്ന്‌ എങ്ങിനെ ആയാലും കാണാതെ ഞാൻ പോകില്ല“. അവർ രാജീവിനോട്‌ പറഞ്ഞു.“നോക്ക്‌ അമ്മായി തോന്നുന്നതുപോലെ ചെയ്യ്‌ ഞാൻ എന്തു ചെയ്യാൻ ആണു” അയാൾ കൈ മലർത്തി.
തന്റെ ഉപദേശപ്രകാരമാണു അവർ പൈസ നിക്ഷേപിച്ചത്‌.അതിനാൽ തനിക്ക്‌ അത്‌ തിരികെ വാങ്ങി കൊടുക്കേണ്ട കർതവ്യം ഉണ്ട്‌ എന്ന്‌ അയാൾക്ക്‌ അറിയാഞ്ഞിട്ടല്ല. പക്ഷെ വേറെ വഴി ഇല്ലായിരുന്നു.കമ്പനിപൂട്ടിയപ്പോൽ വേറൊരു കമ്പനിയിൽ പണിക്കർ അയാൾക്ക്‌ ജോലി കൊടുത്തു.പിന്നെ കഴിഞ്ഞ വർഷം പ്രമോഷനും. അയാൽക്കു മാനേജ്മെന്റിനോടുള്ള കടപ്പാടു മറന്ന്‌ ഒരു ബന്ധുവിന്റെ പണത്തിനുവേണ്ടി ബുദ്ധിമുട്ടിക്കാൻ വിഷമമായിരുന്നു. ജാനകിയമ്മയുടെ പൈസക്കുള്ള ആവശ്യം, മകൾ പ്രായമായി നിൽക്കുന്ന കാര്യമെല്ലാം അയാൾക്ക്‌ അറിയാഞ്ഞിട്ടല്ല.പക്ഷെ അയാളുടെ ജോലി നിലനിർത്തുന്നത്‌ അതിലും അത്യാവിശ്യമായിട്ട്‌ അയാൾക്കു തോന്നി.ലഞ്ച്‌ സമയം കഴിയാറായി എന്നു വാചിൽ നോക്കിയപ്പോൾ രാജീവനു മനസ്സിലായി. “എന്നാൽ ഞാൻ വരട്ടെ അമ്മായീ. ചായ കൊടുത്തയക്കാം.”അയാൾ എഴുന്നേറ്റു. “ശരി. വല്ലപ്പോഴും വീട്ടിലേക്കൊക്കെ രാജത്തിനേയും കൂട്ടി വരൂ” അവർ പറഞ്ഞു.
ജാനകിയമ്മയുടെ കൂട്ട്‌ വേറെയും പലർ വിസിറ്റേഴ്സ്‌ റൂമിൽ ഇരുപ്പൊണ്ടായിരുന്നു.ചിലർക്ക്‌ പുതിയ കോണ്ട്രാക്റ്റിനുള്ള ഓർഡർ , ചിലർക്ക്‌ ബില്ലിന്റെ പെയ്മെന്റ്‌,ചിലർ അവർ സപ്ളൈ ചെയ്യുന്ന സാധനത്തിന്റെ സാമ്പിൾ കാണിക്കാൻ.ഇടയ്ക്ക്‌ ഇടയ്ക്ക്‌ പ്യൂൺ വന്ന്‌ ഓരൊ പേർ വിളിക്കും . അവർ അകത്തുപോയി ജോലി കഴിഞ്ഞ്‌ തിരികെ പോരും. ഓരൊ പ്രാവിശ്യവും ജാനകിയമ്മ ആശയോടെ പ്യൂണിനെ നോക്കി.തന്റെ പേർ ഇപ്പോൾ വിളിക്കും.മണിക്കൂർ രണ്ടു കഴിഞ്ഞു.
“എന്റെ പേർ നിങ്ങൾ പണിക്കർ സാറിന്റെ അടുക്കൽ അയച്ചില്ലെ?” അവർ റിസപ്ഷണിസ്റ്റിനോട്‌ ചോദിച്ചു. “ഒഫ്‌ കോഴ്സ്‌” അവൾക്ക്‌ അവളുടെ കാര്യക്ഷമതയെ ചോദ്യംചെയ്തത്‌ ഇഷ്ടപ്പെട്ടില്ല. “ഞാൻ രണ്ടു പ്രാവിശ്യം സാറിന്റെ പി എ യെ ഓർമിപ്പിക്കുകയും ചെയ്തു.”. “പിന്നെ ഇതേവരെ എന്റെ പേർ....” ഞാൻ എന്തു ചെയ്യാൻ ആണു എന്ന ഭാവത്തിൽ പെണ്ണ്‌ തല അനക്കി. പിന്നെ സ്വന്തം ജോലിയിലേക്ക്‌ തിരിഞ്ഞു.
മണി നാലായി..നാലേകാൽ..നാലര ഓഫീസിലെ ജോലിക്കാർ
ഓരൊരുത്തരായി പുറത്തേക്ക്‌ ഇറങ്ങാൻ തുടങ്ങി.റിസപ്ഷണിസ്റ്റ്‌ മുൻപിലുള്ള ടൊയ്‌ലറ്റിലേക്ക്‌ പോയീ.വീട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പാകാം.
ജാനകിയമ്മയ്ക്കു ക്ഷമ അറ്റു. അവരെഴുനേറ്റ്‌ നേരെ മുൻപിലത്തെ വാതിലിലൂടെ അകത്തേക്ക്‌ കടന്ന്‌ ഓഫീസിലെ ഹാളിൽ കൂടെ നടന്നുതുടങ്ങി.ജോലിക്കാർ സഹതാപത്തോടെ അവരെ നോക്കി കുശുകുശുക്കുന്നുണ്ടായിരുന്നു.പലർക്കും അവരെ പരിചയം ആയിരുന്നു.അവർ കാശിനുവേണ്ടി ആദ്യത്തെ തവണൂന്നും അല്ലല്ലൊ വരുന്നത്‌.
അവർ അകത്ത്‌ പണിക്കർ ഇരിക്കുന്ന കാബിനിലേക്ക്‌ നടക്കുക ആയിരുന്നു.അവർ രണ്ട്‌ വർഷം മുൻപെ ആ കാബിനിൽ പോയിരുന്നു.അവർക്ക്‌ അന്നത്തെ കണ്ടുമുട്ടൽ ഓർമ്മ വന്നു.അന്നും രണ്ടു മൂന്നു മണിക്കൂർ കാത്തിരുന്നു മടുത്ത്‌ കാണാതെ പോകില്ല എന്ന്‌ പി എ യോട്‌ നിർബന്ധം പിടിച്ചുകൊണ്ടിരുന്നപ്പോൾ പണിക്കർ പുറത്തുവന്നു വലിയ ആദരവോടെകാബിനിൽ കൊണ്ടുപോയി. സ്പെഷ്യൽ ആയി ചായവരുത്തി.വലിയ സ്മ്യത കാട്ടികൊണ്ട്വിവരങ്ങൾ ചോദിച്ചു.കേസിന്റെ ഫയൽ വരുത്തി.
“റിലയബിൾ ലാബ്‌ പ്രൊഡക്റ്റ്സ്‌ കമ്പനി പൂട്ടേണ്ടിവന്നതിൽ എനിക്ക്‌ വളരെ സങ്കടം ഉണ്ട്‌.പണിക്കർ സ്വന്തക്കാരോടെന്നപോലെ പറഞ്ഞു.എന്റെ മൂത്ത മകൻ വിവേകിന്റെ ആദ്യത്തെ പ്രൊജക്റ്റ്‌ ആയിരുന്നു.അവനുവേണ്ടിയാണു ഞാൻ അതു തുടങ്ങിയത്‌.ഞാൻ വെറുമൊരു ഡയറക്റ്റർ മാത്രം. അവനായിരുന്നു മാനേജിങ്ങ്‌ ഡയറക്റ്റർ.വിധിവൈപര്യത്താൽ ചില കാര്യങ്ങൽ ഞങ്ങളുടെ പ്ളാൻ അനുസരിച്ച്‌ നടന്നില്ല.നിങ്ങളുടെ കടക്കാരനാണു ഞാൻ എന്ന്‌ എനിക്ക്‌ നന്നായി അറിയാം.എപ്പോഴും എനിക്ക്‌ മനപ്രയാസമാണു.ചിലപ്പോൾ രാത്രിയിൽ ഉറക്കം കൂടി വരാറില്ല.നിങ്ങൾ എന്നിൽ വിശ്വസിക്കു. ഞാൻ എങ്ങിനെ എങ്കിലും നിങ്ങളുടെ പൈസ പലിശ സഹിതം തരുന്നതാണു”.` പണിക്കർ വളരെ സാവകാശം ഓരൊ ശബ്ദവും ഊന്നികൊണ്ടു പറയുകയായിരുന്നു. അന്നും ജാനകിയമ്മ മടങ്ങിയത്‌ വെറുംകൈയോടെ. പക്ഷെ മനസ്സിൽ പണിക്കർ സാറിനോടുള്ള ആദരവു കൂടിയിരുന്നു. ആ കാരണത്താൽ ആണു ഇന്നും വേറെ ആരെയുംകാണാതെ പണിക്കർസാരിനെ തന്നെ കാണാൻ അവർ വ്യഗ്രത കാട്ടിയത്‌.പണിക്കരുടെ പി ഏ അവരുടെ വഴി മുടക്കികൊണ്ട്‌ “വാട്ട്‌ ഡു യു വാണ്ട്‌?”എന്ന്‌ ഇടിപൊട്ടും പോലെ ചോദിച്ചു.അവർ കേട്ട ഭാവം കാട്ടാതെ നേരെ അയാളെ തട്ടിമാറ്റി കാബിൻ ഡോർ തള്ളീതുറന്ന്‌ അകത്ത്‌ കയറി.പണിക്കർ സാറിന്റെ കാബിൻ പുറത്തെ കാളും കൂടുതൽ തണുപ്പായിരുന്നു.കാല്ചുവട്ടിലെ കാർപെറ്റിനും മ്രുദുത്വം കൂടുതൽ ആയിരുന്നു. വലത്തു ചുവർ ഒരു വലിയ മോഡേൺ പൈന്റിങ്ങ്‌ കൈ അടക്കിയിരുന്നു.ഇടത്തു ഭിത്തി മുഴുവൻ വുഡ്‌ പാനലിങ്ങ്ങ്‌ കൊണ്ട്‌ മറച്ചിരുന്നു. മുൻപിൽ പകുതി മറച്ച കണ്ണാടി ജനൽ. നടുക്ക്‌ വലിയ ടേബിളിന്റെ ഒരു വശത്ത്‌ വലിയ കറങ്ങുന്ന കസേരിയിൽ നെക്ക്‌ ടൈയും കെട്ടിസ്വർണ്ണഫ്രൈം ഉല്ല കണ്ണാടിയും വച്ച്‌ കെ സി പണിക്കർ ഇരുപ്പുണ്ടായിരുന്നു.മുൻപിൽ നാലഞ്ച്‌ നല്ല കസേരകൾ. നമ്മളൊരു വലിയ തൊഴിൽ ഉടമയുടെ കാബിനിൽ എന്ന തോന്നൽ ഉണ്ടാക്കുംവിധം ആയിരുന്നു അവിടുത്തെ സെറ്റ്‌ അപ്‌.
പണിക്കർ ഒരു പേപ്പർ വായിക്കുകായിരുന്നു.അദ്ദേഹം തല ഉയർത്തി അപരിചിത ഭാവത്തിൽ നോക്കി.ജാനകിയമ്മ തൊഴുതുകൊണ്ട്‌ പറഞ്ഞു. “ഞാൻ ജാനകിയമ്മ ഇതിനുമുൻപൊരിക്കൽ നിങ്ങളെ കാണാൻ വന്നിരുന്നു.ഓർമ്മ യുണ്ടല്ലൊ”.
സത്യം പറഞ്ഞാൽ പണിക്കർക്ക്‌ ആദ്യത്തെനോട്ടതിൽ തന്നെ അവരെ മനസ്സിലായി.അദ്ദേഹത്തിനു ഭയങ്കര ഓർമ്മ ശക്തി ആയിരുന്നു.പിന്നെ അവരുടെ പേരെഴുതിയ സ്ളിപും കുറച്ചു മുൻപ്‌ കിട്ടിയിരുന്നു.പനിക്കർക്ക്‌ ഇപ്പോൾ അവരെ കാണാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു.ആരാണു ഇവരെ അകത്ത്‌ വിട്ടത്‌ എന്ന്‌ ഓർത്ത്‌ അദ്ദേഹത്തിന്റെ മനസ്സിൽ കലി കയറി.പക്ഷെ മുഖത്ത്‌ കൊണ്ടുവരാതെ അവരോട്‌ ഇരിക്കാൻ പറഞ്ഞ്‌ പൈപ്‌ വലിച്ചുകൊണ്ട്‌ കൈയിൽ ഇരുന്ന പേപ്പർ വായിക്കാൻ തുടങ്ങി.
കാലൊടിഞ്ഞ കസേരപ്പുറത്തെന്നപോലെ അവർ വളരെ സാവധാനത്തിൽ കസേരയുടെ തുമ്പതിരുന്നു.പണിക്കർ സാർ വാ തുറക്കുന്നതും കാത്ത്‌.പണിക്കരുടെ പൈപിൽ നിന്നും പുക എയർ കണ്ടീഷണറുടെ അടുത്തേക്ക്‌ ഒഴുകി കൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞ്‌ പൈപും പേപ്പരും മേശപ്പുറത്ത്‌ വചുകൊണ്ട്‌ പണിക്കർ പറഞ്ഞു. “പറയൂ”
എന്റെ ഫിക്സട്‌ ഡിപോസിറ്റിന്റെ കാര്യത്തിനു വന്നതാണു. നാലുവർഷമായി . ഇരുപതിനായിരം രൂപ ഉണ്ട്‌. ഇപ്പോൾ എനിക്ക്‌ കാശിനു അത്യാവിശ്യം ഉണ്ടായിരുന്നു. മകളുടെ കല്യാണ കാര്യത്തിനാണു.
തന്റെ മുൻപിൽ വരുന്ന ഓരോൾക്കും കാശിന്റെ ആവിശ്യം ഉണ്ട്‌ എന്നു പണിക്കർക്ക്‌ അറിയാമായിരുന്നു.സർക്കാർ ഉദ്യോഗസ്ഥനാകട്ടെ ,ഷയർ ബ്രോക്കർ ആകട്ടെ,യൂണിയൻ നേതാവാകട്ടെകാരണവും തുകയും മാറികൊണ്ടിരിക്കുമെന്നു മാത്രം. ജാനകിയമ്മയുടെ കേസ്‌ അറിയാമായിരുന്നു.കഴിഞ്ഞ തവണ വളരെ മാന്യതയോടൊണു അവരോടു പെരുമാറിയത്‌.അന്നു ബിസ്സിനസ്സിന്റെ ദ്രുഷ്ടിയിൽ അതായിരുന്നു യോഗ്യം.ഒറ്റ കല്ലുകൊണ്ട്‌ അയാൾ കുറെ പക്ഷികളെ വീഴ്ത്തി. താഴെ ജോലിക്കാർ ചീത്ത ആണെങ്കിലും ഉടമ നല്ല മനുഷ്യൻ എന്ന ഭാവന ജാനകിയമ്മയുടെ മൻസ്സിൽ സ്രുഷ്ടിച്ചു.ആരെ എപ്പോൾ തലോടണമെന്നും ആരെ എപ്പോൾ പാറ്റയെ പോലെതട്ടി എറിയണമെന്നും ഇത്രയും വർഷത്തെ വ്യാപാരമയാലെ നന്നായി പഠിപ്പിചിരുന്നു.“ ഞാൻ ഇപ്പോൾ വളരെ തിരക്കിലാണു. നാളെ രാവിലെ എനിക്ക്‌ ദെൽ ഹിയിൽ പോകണം. അതിനു മുൻപെ വളരെ ജോലികൾ ചെയ്തുതീർക്കാൻ ഉണ്ട്‌. നിങ്ങൾ പിന്നെ എന്നെങ്കിലും വരു.”അയാൾ പറഞ്ഞു.സത്യത്തിൽ അയാൽ ഇവിടുത്തെ ജോലി തീർത്തതായിരുന്നു. ഇവിടെ ഇനി ക്ളബിൽ പോകണം. ഒരു വിദേശകൊളോബറേറ്റരെ ഡ്രിങ്ക്സിനു വിളിച്ചിട്ടുണ്ട്‌.ഡ്രൈവറോട്‌ വണ്ടിയെടുക്കാൻ പറഞ്ഞിട്ടു ഇരിക്കുകയായിരുന്നു.പക്ഷെ താൻ പോകും മുൻപെ ഇവരെ പറഞ്ഞ്‌ അയക്കണമെന്നു ഉണ്ടായിരുന്നു.
“പിന്നെ പിന്നെ എന്നു പറഞ്ഞ്‌ വർഷം നാലായി”. ധൈര്യം അവലംബിച്ച്‌ ജാനകിയമ്മ പറഞ്ഞു. “ഇന്ന്‌ എങ്ങിനെയെങ്കിലും ഒരു തീരുമാനം ഉണ്ടാക്കണം എന്നു ജാനകിയമ്മ നിശ്ചയിച്ചിരുന്നു. ”മകൾക്ക്‌ ഒരു നല്ല ആലോചന വന്നിട്ടുണ്ട്‌. എനിക്കു ഇപ്പോൾ ഇരുപതിനായിരം രൂപ ആവിശ്യം“.അവരുടെ ധിക്കാരം പണിക്കരെ പ്രകോപിപ്പിച്ചു എങ്കിലും മുഖത്ത്‌ ഒരു വര പോലും പ്രകാശിപ്പിച്ചില്ല. ”ജനങ്ങൾ ഫിക്സഡ്‌ ഡിപ്പോസിറ്റിൽ പണം നിക്ഷേപ്പിക്കുന്നത്‌ ഞങ്ങളോട്‌ കരുണ കാട്ടാൻ അല്ല കൂടുതൽ പലിശ കിട്ടാനാണു. ഞങ്ങൾ വിചാരിക്കുന്നത്‌ അവർ കൂടുതൽ ലാഭത്തിനു റിസ്ക്‌ എടുത്തതാണു എന്നാണു.
ഞങ്ങളുടെ പൈസ മുങ്ങുന്ന പോലെ അവരുടെ പൈസയും മുങ്ങാൻ സാദ്ധ്യത ഉണ്ട്‌“.
”പക്ഷെ ഇപ്പോൾ അംബാനി ഗ്രൂപ്‌ കമ്പനി വാങ്ങുകയല്ലെ.ഞാൻ ഇന്ന്‌ പേപ്പറിൽ വായിച്ചു. എല്ല കടവും വീട്ടും. എന്റെ കാശും കിട്ടില്ലെ.ഇപ്പോൾ നിങ്ങൾക്ക്‌ തരാൻ വിഷമമായിരിക്കും.എന്നു കിട്ടുമെന്ന്‌ പറയു. അതു പ്രകാരം ഞാൻ ചെറുക്കൻ വീട്ടുകാരോട്‌ പറയാം“.
അതു എങ്ങിനെ ഞാൻ പറയാനാണു. ഈടുള്ള കടങ്ങൾ അവർ എല്ലാം വീടും. ”പിന്നെ എന്റേത്‌ എന്താണു തരാത്തത്‌ അതു കടമല്ലെ?“. ”ഏതു വക്കീലും നിങ്ങളോട്‌ ഈ ഉത്തരമെ പറയൂ“
”ബലം പ്രയോഗിച്ച്‌ കടം വാങ്ങാൻ കഴിവുള്ളവരുടെ കടം നിങ്ങൾ തിരികെ കൊടുക്കും. ഞങ്ങളെപ്പോൽ ഉള്ളവരെ നിങ്ങൾ ബലിമ്രുഗങ്ങളാക്കും അല്ലെ?“ ഉത്തരത്തിനു പകരം പണിക്കർ മന്ദഹസ്സിച്ചു. ഇത്രയും സമയത്തിനിടെ ആദ്യമായി.”ചുരുക്കത്തിൽ നിങ്ങൾ ഞങ്ങളെ വെള്ളത്തിലാക്കി അല്ലെ?“അവർ അവരുടെ എല്ലാ വ്യസനവും ദേഷ്യവും സമന്വയിച്ച്‌ പറഞ്ഞു.പണിക്കർക്ക്‌ അത്‌ കേട്ട്‌ ദേഷ്യം തിളച്ച്‌ പൊങ്ങി. വേറെ ആരായിരുന്നു എങ്കിലും ഗെറ്റ്‌ ഔറ്റ്‌ പറഞ്ഞേനെ.പക്ഷെ ജാനകിയമ്മയുടെ വയസ്സിനെ, അവരുടെ ശരിക്കുമുള്ള പ്രയാസത്തീവരുടെ സങ്കടത്തെ എല്ലാം ഓർത്ത്‌ അയാൾ ദേഷ്യം വിഴുങ്ങി. അയാൾ വേറെ ഒരു ആയുധം പുറത്തെടുത്തു.വാച്ചുനോക്കി വളരെ സൗമ്യതയോടെ പറയാൻ തുടങ്ങി.” നിങ്ങളോട്‌ സത്യം പറയട്ടെ, ജാനകിയമ്മെ“. ആദ്യമായി പേരുവിളിച്ച്‌ ടേബിളിന്റെ മേലെ മുന്നോട്ട്‌ കുനിഞ്ഞ്‌ അവരെ വിസ്വാസത്തിൽ എദുത്ത മാതിരി പറഞ്ഞു.”നിങ്ങൾക്കു നിങ്ങളുടെ മകളെപറ്റിയുള്ള ഉൽ ഖ്‌ ണ്ഠ പോലെ എനിക്കുമെന്റെ മകൻ വിവേകിനെകുറിച്ച്‌ വേവലാതിയാണു കഴിഞ്ഞ തവണ പറഞ്ഞതല്ലെ അതിനെപറ്റി.ഒരു തൊഴിലിലും അവനു വിജയം കിട്ടുന്നില്ല.അംബാനി ഗ്രൂപ്‌ രിലയബിൾ വാങ്ങുന്നു എന്നു വച്ചാൽ എന്ത്‌? ചുമ്മ പറഞ്ഞു എന്നു മാത്രം. പ്രത്യക്ഷത്തിൽ ഒന്നും ഉണ്ടാകാൻ പോകുന്നില്ല.വിവേകിന്റെ പേരിൽ ഞാൻ വേറെ ഒരു പ്രൊജക്റ്റ്‌ തുടങ്ങുന്നു.അടുത്ത മാസം അതിന്റെ പബ്ളിക്‌ ഇഷ്യു മാർകറ്റിൽ വരും. അപ്പോൾ അവന്റെ ആദ്യത്തെ കമ്പനി നടന്നില്ല എന്ന ദുഷ്പേരു ഉണ്ടാകരുത്‌. അതിനാൽ ഷയർ വില്ക്കാൻ വിഷമമുണ്ടായാലൊ എന്നു കരുതി ഞാൻ അംബാനി ഗ്രൂപുമായി ചർച ആരംഭിച്ചു.അതിന്റെ റിപോർട്ട്‌ പേപ്പറിൽ വന്നു. ഇത്‌ നിങ്ങളോടു മാത്രം ഞാൻ പറയുന്നു.ഞാൻ ഇറങ്ങട്ടെ എനിക്ക്‌ ഒരു അപ്പോയിന്റ്മെന്റ്‌ ഉണ്ട്‌.നിങ്ങളുടെ പ്രോബ്ളത്തെ പറ്റി നമുക്ക്‌ പിന്നെ എന്നെങ്കിലും സംസാരിക്കാം.“ അയാൾ എഴുനേറ്റു.ജാനകിയമ്മയുടെ വയറ്റിൽ ഒരു തീകട്ട വീണപോലേ തോന്നി.വിവേകിന്റെ മാത്രമല്ല ഒരു ഏഴു തലമുറകളെയും നോക്കുവാനുള്ള സ്വത്ത് പണിക്കർക്ക് ഉണ്ട്. പക്ഷെ തണ്ടെ മകളെ ആർ നോക്കും.”വീണ്ടും പറയാൻ നിങ്ങൾക്ക് എളുപ്പമാണു.കഴിഞ്ഞ രണ്ടു മാസത്തിൽ അഞ്ചു തവണ ഞാൻ വന്നു.ഓരൊപ്രാവിശ്യവും രണ്ടുരൂപവീതം ചിലവാണു നിങ്ങൾക്കെന്ത “സ്വയം ഖിന്നയായി ചിരിച്ചുകൊണ്ടവർ താഴെ നോക്കി പറഞ്ഞുകോണ്ട് എഴുനേറ്റു.

വീണ്ടും ഒരിക്കൽ കൂടെ അവറുടെ വാക്കുകൾപണിക്കരുടെ അഹങ്കാരത്തെ വ്രുണപ്പെടുത്തി.കഴിഞ്ഞ പലതവണയായി ഇവർ തന്നെ അപമാനിക്കുന്നു. അതിനു പകരം വീട്ടണം. ഉടൻ അയാൾക്കൊരു ബുദ്ധി തോന്നി.ടേബിളിനെ വലം വച്ച് അയാൾ ജാനകിയമ്മയുടെ അടുക്കൽ വന്നു. എന്നിട്ട് പേഴ്സ് തുറന്ന് ഒരു പത്തിന്റെ നോട്ടെടുത്ത് അവരുടെ കൈയിൽ വച്ചുകൊടുത്തു.
”ഇത് എന്താണു? അവർ ആശ്ചര്യത്തോടെ ചോദിച്ചുവർക്ക് ഒന്നും മനസ്സിലായില്ല. “നിങ്ങളുടെ വണ്ടിക്കൂലി”. ഉച്ചത്തിൽ ചിരിച്ചുകൊണ്ട്പണിക്കർ പറഞ്ഞു.
ആ ചിരിയിൽ പരിഹാസം ഉണ്ടായിരുന്നു. ക്രൂരത ഉണ്ടായിരുന്നു. വിഷലിപ്തമായിരുന്നു. വഞ്ചന ഉണ്ടായിരുന്നു.ഇത്രയും നേരം മനസ്സിൽ വിഷമിച്ച് അടക്കിവച്ചിരുന്ന എല്ലാ ഭാവങ്ങളുമുണ്ടായിരുന്നു. വേഗം വേഗം കാൽ വച്ച് അയാൾ വാതിലിലേക്ക് നടന്നു. ഡ്രിങ്ക്സിന്റെ ഗ്ലാസ്സ് അയാളുടെ കണ്മുന്നിൽ ഉണ്ടായിരുന്നു.
ജാനകിയമ്മ പുറത്തെ തിരക്കിലേക്കു ജനലിൽ കൂടെ നോക്കി. അഞ്ചുമണി കഴിഞ്ഞു. ഓഫീസ് വിട്ടതായി അവർ മനസ്സിലാക്കി.